മൂടാത്ത ഓവുചാലിൽ വയോധിക വീണ സംഭവം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു
text_fieldsതിരുവമ്പാടി: തമ്പലമണ്ണയിൽ മൂടാത്ത ഓവുചാലിൽ വീണ് വയോധികക്ക് പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് അന്വേഷണത്തിന് നിർദേശം നൽകിയത്. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജൂൺ 26ന് കോഴിക്കോട് ഗവ. ഗെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. വയോധിക ഓവുചാലിൽ വീണ സംഭവം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
തിരുവമ്പാടി തമ്പലമണ്ണ വേങ്ങാപറമ്പിൽ നളിനിക്കാണ് (77) പരിക്കേറ്റത്. രണ്ടു വർഷം മുമ്പാണ് ഇവരുടെ വീടിന് സമീപം തൊഴിലുറപ്പ് പദ്ധതിയിൽ ഓവുചാൽ നിർമിച്ചത്. ഇതോടെ പ്രദേശവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടണമെങ്കിൽ സ്ലാബില്ലാത്ത ഓവുചാൽ മുറിച്ചുകടക്കണമെന്നായി. വയോധിക വീണതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഓവുചാലിന് മുകളിൽ രണ്ട് സ്ലാബിട്ട് കാൽനടക്കാർക്ക് സൗകര്യമൊരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

