Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎലത്തൂരിൽ പെർഫെക്​ട്​...

എലത്തൂരിൽ പെർഫെക്​ട്​ ഒ.കെ

text_fields
bookmark_border
എലത്തൂരിൽ പെർഫെക്​ട്​ ഒ.കെ
cancel
camera_alt

എലത്തൂരിൽ നിന്ന് ജയിച്ച എ.കെ. ശശീന്ദ്രൻ കോഴിക്കോട് സൗത്തിൽനിന്ന്​ ജയിച്ച അഹമ്മദ് ദേവർകോവിലുമായി ആഹ്ലാദം പങ്കിടുന്നു

കോഴിക്കോട്​: എലത്തൂർ മണ്ഡലത്തിൽ ഹാട്രിക്​ ജയമുറപ്പിച്ച്​ മത്സരരംഗ​ത്തേക്കിറങ്ങിയ എൻ.സി.പി നേതാവും മന്ത്രിയുമായ എ.കെ. ശശീന്ദ്രന്​ യു.ഡി.എഫിലെ തർക്കങ്ങൾ കൂടിയായപ്പോൾ സമ്മാനിച്ചത്​ അതിഗംഭീര ഭൂരിപക്ഷം. 38,502 എന്ന റെക്കോഡ്​ ഭൂരിപക്ഷത്തിലാണ്​ ശശീന്ദ്രൻ മുന്നേറിയത്​. 2016ൽ നേടിയ വോട്ട്​ പോലും നേടാതെ​ യു.ഡി.എഫ്​ നാണംകെട്ട​ു​.

സ്വതന്ത്രനായി മത്സരിച്ച എൻ.സി.കെ നേതാവ്​ സുൽഫിക്കർ മയൂരിക്ക്​ 45,137 വോട്ട്​ മാ​​ത്രമാണ്​ സ്വന്തം പേരിലാക്കാനായത്​. പി. കിഷൻ ചന്ദിന്​ (ജെ.ഡി.യു) 2016ൽ 47,330 വോട്ടുണ്ടായിരുന്നു. ബി.ജെ.പിയുടെ ടി.പി. ജയചന്ദ്രന്​ യു.ഡി.എഫിലെ തർക്കങ്ങൾ മുതലെടുക്കാനായില്ല. കഴിഞ്ഞ വർഷത്തെക്കാൾ 3000 ത്തിനടുത്ത്​ വോട്ടാണ്​ അധികം ലഭിച്ചത്​. വെൽ​െഫയർ പാർട്ടിയുടെ താഹിർ മൊക്കണ്ടിക്ക്​ 2000 വോട്ട്​ പിടിക്കാനായി. 3032 പോസ്​റ്റൽ വോട്ടും ശശീന്ദ്രന്​ കിട്ടി. പത്രിക പിൻവലിക്കുന്നതി​‍െൻറ അവസാന ദിനത്തിൽ ഉച്ചവരെയും മൂന്ന്​ യു.ഡി.എഫ്​ സ്​ഥാനാർഥികൾ മത്സരരംഗത്ത്​ ഉറച്ചുനിന്നിരുന്നു. അവസാനനിമിഷമാണ്​ ഭാരതീയ നാഷനൽ ജനതാദളി​‍െൻറ സെനിൻ റാഷിയും കെ.പി.സി.സി എക്​സിക്യൂട്ടിവ്​ അംഗം ദിനേശ്​ മണിയും പത്രിക പിൻവലിച്ചത്​. ദിനേശ്​ മണിയടക്കമുള്ളവർ പ്രചാരണത്തിലും സജീവമല്ലായിരുന്നു.

എ.കെ. ശശീന്ദ്രൻ

എ​ം.എൽ.എയാകുന്നത്​ ആറാം തവണ. 1980 പെരിങ്ങളം, 1982 എടക്കാട്, 2006 ബാലുശ്ശേരി, 2011, 2016 എലത്തൂർ എന്നിവിടങ്ങളിൽനിന്ന് എം.എൽ.എയായി. 1946 ജനുവരി 29ന് ജനനം. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ്​, ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്​, കോൺഗ്രസ്-യു, കോൺഗ്രസ്-എസ് സംസ്ഥാന ജനറൽ സെക്രട്ടറി, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്​, പദവികൾ വഹിച്ചു. നിലവിൽ ദേശീയ പ്രവർത്തക സമിതി അംഗം. പിണറായി വിജയൻ മന്ത്രിസഭയിൽ രണ്ട് ഘട്ടങ്ങളായി ഗതാഗത മന്ത്രിയായിരുന്നു. ഭാര്യ: അനിത കൃഷ്ണൻ. മകൻ: വരുൺ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister AK SaseendranelathurAssembly Election 2021
Next Story