ഹരിത കർമസേന ശേഖരിച്ച മാലിന്യം റോഡരികിൽ
text_fieldsവള്ളിയോത്ത് പരപ്പിൽ റോഡരികിൽ ഹരിത കർമസേന
ശേഖരിച്ച മാലിന്യം മഴയിൽ കുതിർന്ന നിലയിൽ
എകരൂൽ: ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്ത് വാർഡ് 15ൽ ഹരിത കർമസേന വീടുകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം റോഡരികിൽ തള്ളിയത് നാട്ടുകാർക്ക് ദുരിതമാകുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പരപ്പിൽ റോഡിലും സ്വകാര്യവ്യക്തിയുടെ സ്ഥലത്തുമായി നൂറുകണക്കിന് ചാക്കുകളിൽ ശേഖരിച്ച മാലിന്യം വാഹനങ്ങളിൽ എത്തിച്ച് പ്രദേശത്ത് തള്ളിയത്.
നായ്ക്കൾ കടിച്ചുകീറിയ മാലിന്യം മഴ ശക്തമായതോടെ അങ്ങാടിയിലേക്ക് പരന്ന് ഒഴുകുകയാണ്. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി എടുക്കേണ്ട അധികാരികൾതന്നെയാണ് ജനത്തിന് ദുരിതം സമ്മാനിച്ച് റോഡരികിൽ മാലിന്യം തള്ളുന്നത് എന്നതാണ് വിരോധാഭാസം.