Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightEkaroolchevron_rightഅമിത വൈദ്യുതിപ്രവാഹം;...

അമിത വൈദ്യുതിപ്രവാഹം; ഉണ്ണികുളം പരപ്പിൽ പ്രദേശത്ത് വീടുകളിലെ ഉപകരണങ്ങൾക്ക് നാശം

text_fields
bookmark_border
power supply
cancel
camera_alt

representational image 

എ​ക​രൂ​ൽ: അ​മി​ത വൈ​ദ്യു​തി​പ്ര​വാ​ഹ​ത്തെ തു​ട​ർ​ന്ന് ഉ​ണ്ണി​കു​ളം പ​ര​പ്പി​ൽ പ്ര​ദേ​ശ​ത്ത് ഏ​താ​നും വീ​ടു​ക​ളി​ലെ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ക​രാ​റി​ലാ​യി. പ​ര​പ്പി​ൽ ട്രാ​ൻ​സ്ഫോ​മ​റി​ന് കീ​ഴി​ലെ വീ​ടു​ക​ളി​ലാ​ണ് വ​യ​റി​ങ് ഉ​ൾ​പ്പെ​ടെ ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം സ​ന്ധ്യാ​സ​മ​യ​ത്താ​ണ് സം​ഭ​വം. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ നി​ല​ക്കു​ക​യും വ​യ​റു​ക​ൾ ക​ത്തു​ന്ന മ​ണ​വും വ​ന്ന​തോ​ടെ പ​ല​രും പ​രി​ഭ്രാ​ന്തി​യി​ലാ​യി. ഉ​ണ്ണി​കു​ളം സെ​ക്ഷ​ൻ ഓ​ഫി​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​രെ​ത്തി ട്രാ​ൻ​സ്ഫോ​ർ​മ​റി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ച്ചു.

പ​ല വീ​ടു​ക​ളി​ലും വ​ൻ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഉ​പ​ഭോ​ക്താ​ക്ക​ൾ ഉ​ണ്ണി​കു​ളം വൈ​ദ്യു​തി ഓ​ഫി​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
TAGS:Power supplyUnnikulamKozhikode news
News Summary - Excessive current- Damage to household appliances in Unnikulam Parapil area
Next Story