Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightEkaroolchevron_rightഇലക്ട്രിക് ബൈക്ക്...

ഇലക്ട്രിക് ബൈക്ക് കത്തിനശിച്ചു; കമ്പനി പകരം അനുവദിച്ച വാഹനം ഷോറൂമുകാര്‍ നൽകുന്നില്ലെന്ന് പരാതി

text_fields
bookmark_border
electricle vehicle burnt
cancel
camera_alt

സുനിൽകുമാർ കോഴിക്കോട് കോമാക്കി ബൈക്ക് ഷോറൂമിന്‌ മുന്നിൽ കുത്തിയിരിപ്പ് സമരത്തിൽ 

എ​ക​രൂ​ൽ: സ​ർ​വി​സി​ന് ന​ൽ​കി​യ ഇ​ല​ക്ട്രി​ക് ബൈ​ക്ക് ഷോ​റൂ​മി​ലെ തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ച​തി​നെ തു​ട​ർ​ന്ന് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ഉ​പ​ഭോ​ക്താ​വി​ന് പ​ക​രം വാ​ഹ​നം ന​ല്‍കി​യി​ല്ലെ​ന്ന് പ​രാ​തി. ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ എ​മ്മം​പ​റ​മ്പ് പാ​ല​ക്ക​ണ്ടി സു​നി​ൽ കു​മാ​റാ​ണ് (48) കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ വാ​ഹ​ന ഷോ​റൂ​മി​നു മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ആ​രം​ഭി​ച്ച​ത്. സ​ർ​വി​സി​ന് ന​ൽ​കി​യ സു​നി​ലി​ന്‍റെ വാ​ഹ​ന​മ​ട​ക്കം 10 വാ​ഹ​ന​ങ്ങ​ളാ​ണ് ആ​ഗ​സ്റ്റ് 31ന് ​കോ​ഴി​ക്കോ​ട്ടെ കോ​മാ​ക്കി ഷോ​റൂ​മി​ൽ ക​ത്തി​ന​ശി​ച്ച​ത്.

ഇ​തി​ന് പ​ക​ര​മാ​യി ഒ​രു മാ​സ​ത്തി​ന​കം പു​തി​യ വാ​ഹ​നം ന​ൽ​കു​മെ​ന്നാ​യി​രു​ന്നു ക​മ്പ​നി​യു​ടെ വാ​ഗ്ദാ​നം. ക​മ്പ​നി വാ​ഹ​നം ന​ൽ​കി​യി​ട്ടും ഷോ​റൂം അ​ധി​കൃ​ത​ർ ഇ​തു​വ​രെ​യും വി​ട്ടു​ന​ൽ​കി​യി​ട്ടി​ല്ല. 1,97,500 രൂ​പ വി​ല​യു​ള്ള ബൈ​ക്കാ​ണ് ക​ത്തി​ന​ശി​ച്ച​തെ​ന്ന് സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. ക​മ്പ​നി പു​തി​യ വാ​ഹ​നം അ​നു​വ​ദി​ച്ചി​ട്ടും ഷോ​റൂം അ​ധി​കൃ​ത​ർ 25,950 രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ന്നാ​ണ് സു​നി​ല്‍കു​മാ​ർ പ​റ​യു​ന്ന​ത്.

കോ​ഴി​ക്കോ​ട് കോ​മാ​ക്കി ഷോ​റൂ​മി​നു മു​ന്നി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ കു​ത്തി​യി​രി​പ്പ് പ്ര​തി​ഷേ​ധം ന​ട​ത്തു​ക​യാ​ണ് ഇ​ദ്ദേ​ഹം. വാ​ഹ​ന ര​ജി​സ്ട്രേ​ഷ​നും ഇ​ൻ​ഷു​റ​ൻ​സി​നു​മാ​യി പ​ണം ന​ൽ​കി​യാ​ലേ വാ​ഹ​നം ത​രാ​ൻ ക​ഴി​യൂ​വെ​ന്നാ​ണ് ഷോ​റൂം അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഷോ​റൂം അ​ധി​കൃ​ത​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് ഒ​രു​ങ്ങു​ക​യാ​ണ് സു​നി​ൽ​കു​മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electric bikeKozhikode News
News Summary - Electric bike was burnt; Complaint that the showrooms are not providing the allotted vehicle instead
Next Story