Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightEkaroolchevron_rightഎകരൂലിൽ ഓവുചാൽ നിർമാണം...

എകരൂലിൽ ഓവുചാൽ നിർമാണം പുനരാരംഭിച്ചു

text_fields
bookmark_border
എകരൂലിൽ ഓവുചാൽ നിർമാണം പുനരാരംഭിച്ചു
cancel
camera_alt

എ​ക​രൂ​ൽ ടൗ​ണി​ൽ ഓ​വു​ചാ​ൽ പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ

എ​ക​രൂ​ൽ: ഇ​യ്യാ​ട്-​കാ​ക്കൂ​ർ റോ​ഡി​ൽ എ​ക​രൂ​ൽ ടൗ​ണി​ൽ റോ​ഡ് വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള ഓ​വു​ചാ​ൽ നി​ർ​മാ​ണം വീ​ണ്ടും തു​ട​ങ്ങി. ആ​വ​ശ്യ​ത്തി​ന് വീ​തി​യി​ല്ലാ​ത്ത​തി​നാ​ൽ ഈ​ഭാ​ഗ​ത്ത് ഓ​വു​ചാ​ൽ നി​ർ​മാ​ണം പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. എ​ക​രൂ​ൽ മു​ത​ൽ ആ​ന​പ്പാ​റ വ​രെ 2.100 കി.​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് റോ​ഡ് ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. നി​ല​വി​ലു​ള്ള ഓ​വു​ചാ​ല്‍ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് വീ​തി​യും ആ​ഴ​വും കൂ​ട്ടി​യാ​ണ് പു​തി​യ ഓ​വു​ചാ​ൽ നി​ർ​മി​ക്കു​ന്ന​ത്. റോ​ഡി​ന്റെ വീ​തി​ക്കു​റ​വ് കാ​ര​ണം നി​ല​വി​ൽ ഓ​വു​ചാ​ലി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വൃ​ത്തി സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് 14ന് ​മാ​ധ്യ​മം വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി എ​ക​രൂ​ൽ യൂ​നി​റ്റും വി​വി​ധ ക​ക്ഷി രാ​ഷ്ട്രീ​യ​പ്ര​തി​നി​ധി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും യോ​ഗം​ചേ​ർ​ന്ന് റോ​ഡി​ന് വീ​തി കൂ​ട്ടാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. സ്വ​കാ​ര്യ​വ്യ​ക്തി​ക​ളെ നേ​രി​ൽ ക​ണ്ടു ച​ർ​ച്ച ന​ട​ത്തി സ​മ്മ​തം വാ​ങ്ങി​യാ​ണ് വീ​തി കൂ​ട്ടി പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ച്ച​ത്. ടൗ​ണി​ൽ ഇ​യ്യാ​ട് റോ​ഡ് ജ​ങ്ഷ​നി​ൽ റോ​ഡി​ന് വീ​തി​യി​ല്ലാ​ത്ത​ത് കാ​ര​ണം ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ണ്. സ്ഥി​ര​മാ​യി വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​വാ​റു​ള്ള വ​ള്ളി​യോ​ത്ത് ഭാ​ഗ​ത്ത് റോ​ഡി​ന് വീ​തി​കൂ​ട്ടി പു​തു​താ​യി ഓ​വു​ചാ​ൽ നി​ർ​മി​ക്കാ​ൻ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ഓ​വു​ചാ​ൽ നി​ർ​മാ​ണ​വും ജ​ൽ​ജീ​വ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പി​ട​ലും പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ റോ​ഡ് ന​വീ​ക​ര​ണം തു​ട​ങ്ങാ​ൻ ക​ഴി​യു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MunicipalityEkaroolDrynagekozhikode News
News Summary - Construction of drayage resumed in Ekarul
Next Story