Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightEkaroolchevron_rightധനകാര്യ സ്ഥാപനത്തിലെ...

ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ വീട്ടിൽ കയറി മർദിച്ചതായി പരാതി

text_fields
bookmark_border
ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ വീട്ടിൽ കയറി മർദിച്ചതായി പരാതി
cancel

എ​ക​രൂ​ൽ: സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ വാ​യ്പ തി​രി​ച്ച​ട​വി​ന്റെ പേ​രു പ​റ​ഞ്ഞ് യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ച​താ​യി പ​രാ​തി. ഉ​ണ്ണി​കു​ളം എ​സ്റ്റേ​റ്റ്മു​ക്ക് രാ​ജ​ഗി​രി സ്വ​ദേ​ശി പാ​ല​ക്ക​ണ്ടി മു​ഹ​മ്മ​ദ് ഷ​ഫീ​റി​നാ​ണ് (36) മ​ർ​ദ​ന​മേ​റ്റ​ത്. പ​രി​ക്കേ​റ്റ ഷ​ഫീ​റി​നെ ബാ​ലു​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പൂ​നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ താ​മ​ര​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ബാ​ലു​ശ്ശേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ചോ​ല​മ​ണ്ട​ലം ഓ​ട്ടോ ഫി​നാ​ന്‍സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ താ​മ​ര​ശ്ശേ​രി ബ്രാ​ഞ്ചി​ല്‍നി​ന്ന് ഗു​ഡ്‌​സ് വാ​ഹ​ന​ത്തി​ന്റെ പേ​രി​ല്‍ വാ​യ്പ​യെ​ടു​ത്തി​രു​ന്നു​വെ​ന്നും ഒ​രു മാ​സ​ത്തെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നു​മാ​ണ് ഷ​ഫീ​ർ പ​റ​യു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ഓ​ടെ ഷ​ഫീ​റി​ന്റെ വീ​ട്ടി​ലെ​ത്തി​യ ജീ​വ​ന​ക്കാ​രാ​യ ര​ണ്ടു​പേ​ര്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് മ​ര്‍ദി​ക്കു​ക​യാ​യി​രു​ന്നു. നി​ല​ത്തു​വീ​ണ ത​ന്നെ നി​ല​ത്തി​ട്ടും മ​ര്‍ദി​ച്ച​താ​യി ഷ​ഫീ​ര്‍ പ​റ​ഞ്ഞു. വാ​ഹ​ന​ത്തി​ന് ലോ​ണെ​ടു​ത്തി​ട്ട് ര​ണ്ടു വ​ര്‍ഷ​മാ​യെ​ങ്കി​ലും ഇ​തു​വ​രെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്നും ആ​ദ്യ​മാ​യാ​ണ് ഒ​രു ഗ​ഡു മു​ട​ങ്ങി​യ​തെ​ന്നും ഷ​ഫീ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EmployeeComplaintFinancial Institutionkozhikode News
News Summary - Complaint-Employee-Financial-Institution-Beaten
Next Story