മാറാല പിടിച്ച് ടൗൺഹാളിൽ മഹാൻമാരുടെ ഓർമചിത്രങ്ങൾ
text_fieldsകോഴിക്കോട്: കോഴിക്കോട് ടൗൺഹാളിൽ മൺമറഞ്ഞ മഹാൻമാരുടെ ഓർമകൾ മാറാല പിടിച്ച് കിടക്കുന്നു. ദേശത്തിന്റെ സാംസ്കാരിക മുദ്ര കൂടിയായ ടൗൺഹാളിലെ ഓർമച്ചിത്രങ്ങളാണ് ചിലന്തിവലയിൽ മങ്ങിക്കിടക്കുന്നത്. അത് ഈ നാടിന്റെ നായകൻമാരോടുള്ള അനാദരവ് കൂടിയാണ്. സ്വതന്ത്ര്യ സമരസേനാനികളും സാമൂഹിക സാംസ്കാരിക നേതാക്കളുടെയും ഛായചിത്രങ്ങൾ തൂക്കിയ ചുവരുകളിൽ ശുചീകരണം നടക്കാത്തതിനാൽ മാറാലയും പൊടിയും പിടിച്ച അവസ്ഥയിലാണ്.
കോടിക്കണക്കിന് രൂപ ചെലവഴിച്ച് കോഴിക്കോട് കോർപറേഷൻ ടൗൺഹാൾ നവീകരിച്ചിട്ട് അധികകാലമായിട്ടില്ല.ദിനേനെയെന്നോണം ഇവിടെ സാംസ്കാരിക പരിപാടികൾ നടക്കുന്നുണ്ട്. പ്രമുഖർ മരിച്ചാൽ പൊതുദർശനം ഇവിടെയാണ്. ടാഗോർ ഹാൾ ഇല്ലാത്തതിനാൽ ടൗൺഹാൾ ബുക്കിങിന് വലിയ ഡിമാൻഡ് ആണ്. 2600 രൂപയോളം വാടക വൈകുന്നേരം മാത്രമുള്ള പരിപാടികൾക്ക് ഈടാക്കുന്നുണ്ട്. അതിനനുസരിച്ച പരിപാലനം ഇവിടെയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

