Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓട്ടത്തിനിടയിൽ...

ഓട്ടത്തിനിടയിൽ ലോറിക്ക് തീപിടിച്ചു

text_fields
bookmark_border
ഓട്ടത്തിനിടയിൽ ലോറിക്ക് തീപിടിച്ചു
cancel
camera_alt

മ​ലാ​പ്പ​റ​മ്പി​ൽ ഓ​ട്ട​ത്തി​നി​ട​യി​ൽ തീ​പി​ടി​ച്ച ടോ​റ​സ് ലോ​റി

അ​ഗ്നി​ര​ക്ഷാ​സേ​ന ​വെ​ള്ള​മൊ​ഴി​ച്ച് കെ​ടു​ത്തു​ന്നു

കോ​ഴി​ക്കോ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ലോ​റി തീ​പി​ടി​ച്ച് ന​ശി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 4.15ന് ​ദേ​ശീ​യ​പാ​ത​യി​ൽ മ​ലാ​പ്പ​റ​മ്പ് ജ​ങ്ഷ​നും പാ​ച്ചാ​ക്കി​ലി​നു​മി​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ദേ​ശീ​യ​പാ​ത വീ​തി​കൂ​ട്ടു​ന്ന ജോ​ലി​ക്കാ​യി സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന ടോ​റ​സ് ലോ​റി​യാ​ണ് തീ​പി​ടി​ച്ച​ത്. ഓ​ട്ട​ത്തി​നി​ട​യി​ൽ എ​ൻ​ജി​ൻ കാ​ബി​നി​ൽ​നി​ന്ന് ക​രി​ഞ്ഞ മ​ണ​വും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട ഡ്രൈ​വ​ർ അ​ജി​ത്ത് വ​ണ്ടി റോ​ഡ് സൈ​ഡി​ലേ​ക്ക് ഒ​തു​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ എ​ൻ​ജി​ൻ ഭാ​ഗ​ത്തു​നി​ന്ന് തീ​യാ​ളി​പ്പ​ട​രു​ക​യും ഡ്രൈ​വ​റു​ടെ കാ​ബി​നും സീ​റ്റും സ്റ്റി​യ​റി​ങ്ങും അ​ട​ക്കം ക​ത്തി​പ്പ​ട​ർ​ന്നു. ​ഇ​തി​ന​കം ഡ്രൈ​വ​ർ വാ​ഹ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടു. വെ​ള്ളി​മാ​ടു​കു​ന്ന് ഫ​യ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്ന് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ റോ​ബി വ​ർ​ഗീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ ര​ണ്ടു യൂ​നി​റ്റ് ഫ​യ​ർ എ​ൻ​ജി​ൻ 10 മി​നി​റ്റി​ന​കം തീ​കെ​ടു​ത്തി. തൃ​ശൂ​ർ സ്വ​ദേ​ശി ഷി​ബി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ.​എ​ൽ 08 ബി.​കെ. 8079 എ​ന്ന ലോ​റി​യാ​ണ് ക​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LorryFire Accidentkozhikode News
News Summary - During the run, the lorry caught fire
Next Story