Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൂരാച്ചുണ്ടിൽ വീണ്ടും...

കൂരാച്ചുണ്ടിൽ വീണ്ടും ലഹരി വേട്ട; മൂന്നു പേർ അറസ്റ്റിൽ

text_fields
bookmark_border
കൂരാച്ചുണ്ടിൽ വീണ്ടും ലഹരി വേട്ട; മൂന്നു പേർ അറസ്റ്റിൽ
cancel
camera_alt

സോ​ണ​റ്റ്,അബൂലൈസ്മ,ൻസൂർ

കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ടി​ൽ വീ​ണ്ടും ല​ഹ​രി വേ​ട്ട. ക​ഞ്ചാ​വ് കൈ​വ​ശം വെ​ച്ച​തി​നും ഉ​പ​യോ​ഗി​ച്ച​തി​നും കൂ​രാ​ച്ചു​ണ്ട്, മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളെ കൂ​രാ​ച്ചു​ണ്ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി​യാ​യ ചു​മ​പ്പു​ങ്ക​മ​റ്റ​ത്തി​ൽ സോ​ണ​റ്റ് സ​ന്തോ​ഷ്‌ (28)എ​ട​വ​ണ്ണ​പ്പാ​റ സ്വ​ദേ​ശി​യാ​യ മ​ൻ​സൂ​ർ അ​ലി(23) ത​വ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ അ​ബു​ലൈ​സ്(37) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സോ​ണ​റ്റ് സ​ന്തോ​ഷ്‌ മു​മ്പും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

മ​ൻ​സൂ​ർ അ​ലി​യെ​യും അ​ബു​ലൈ​സി​നെ​യും മ​ല​പ്പു​റ​ത്തു വ​ധ​ശ്ര​മ​ക്കേ​സി​ൽ പ്ര​തി​ക​ളാ​യ​തി​നാ​ൽ കൊ​ണ്ടോ​ട്ടി പൊ​ലീ​സി​ന് കൈ​മാ​റി. ക​ഴി​ഞ്ഞ ദി​വ​സം കൂ​രാ​ച്ചു​ണ്ടി​ലെ വീ​ട്ടി​ൽ പൊ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ചാ​ലി​ടം പ​ഴേ​രി റി​യാ​സി​ന്റെ (36) വീ​ട്ടി​ൽ നി​ന്നാ​ണ് 1.020 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്ത​ത്. പേ​രാ​മ്പ്ര ഡി​വൈ.​എ​സ്.​പി കു​ഞ്ഞി​മൊ​യ്തീ​ൻ കു​ട്ടി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്.​ഐ എ​സ്.​ആ​ർ. സൂ​ര​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കൂ​രാ​ച്ചു​ണ്ട് പൊ​ലീ​സും ഡി​വൈ.​എ​സ്.​പി​യു​ടെ സ്ക്വാ​ഡും റെ​യ്ഡ് ന​ട​ത്തി​യ​ത്. റി​യാ​സ് നേ​ര​ത്തേ എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ബാ​ലു​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​റ്റൊ​രു കേ​സു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsDrug HuntKoorachundArrestedKerala Policekozhikode News
News Summary - Drug hunt again in Koorachund; Three people were arrested
Next Story