Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഹരി വേട്ട; ‘കുവൈറ്റ്...

ലഹരി വേട്ട; ‘കുവൈറ്റ് ഭായിജാൻ’ എക്സൈസ് പിടിയിൽ

text_fields
bookmark_border
ലഹരി വേട്ട; ‘കുവൈറ്റ് ഭായിജാൻ’ എക്സൈസ് പിടിയിൽ
cancel
camera_alt

ഫൈസാൻ ഖാൻ

പന്തീരാങ്കാവ് : ഗൾഫ് രാജ്യങ്ങളിലേക്ക് ലഹരി കയറ്റി അയക്കുന്ന ‘കുവൈറ്റ് ഭായ്ജാൻ’ എന്നറിയപ്പെടുന്ന ഉത്തർപ്രദേശ് സ്വദേശി ഫൈസാൻ ഖാൻ (28) എക്സൈസ് പിടിയിൽ. ഗൾഫിൽ ജയിലിൽ ശിക്ഷ അനുഭവിച്ച ഇയാൾ 23 ഗ്രാമോളം എം.ഡി.എം.എയുമായി കോഴിക്കോട് പന്തീരാങ്കാവിൽ വെച്ചാണ് പിടിയിലായത്.

ഓപറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് ഇൻസ്പെക്ടർ എസ്. ശരതിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സംഘവും, കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമീഷണർ സ്ക്വാഡ് അംഗങ്ങളും സംയുക്തമായി നടത്തിയ ഓപറേഷന്റെ ഭാഗമായാണ് ഇയാൾ പിടിയിലായത്. കെ. പ്രവീൺകുമാർ. പ്രിവന്റിവ് ഓഫിസർ ദീൻദയാൽ, സി.പി. ജിഷ്ണു, കെ. വൈശാഖ്, പി.പി. ജിത്തു, പി. അജിത്ത്, അഷിൽദ്, ഡ്രൈവർ കെ.പി. ശ്രീജിത്ത് എന്നിവരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:localnewsKozhikodeCrime
News Summary - Drug Bust: 'Kuwait Bhaijan' Apprehended by Excise
Next Story