Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബംഗളൂരുവിൽ...

ബംഗളൂരുവിൽ മയക്കുമരുന്ന് വേട്ട; അറസ്​റ്റിലായവരിൽ കോഴിക്കോട് സ്വദേശിയും

text_fields
bookmark_border
ബംഗളൂരുവിൽ മയക്കുമരുന്ന് വേട്ട; അറസ്​റ്റിലായവരിൽ കോഴിക്കോട് സ്വദേശിയും
cancel

ബംഗളൂരു: മയക്കുമരുന്ന് പിടികൂടാൻ ബംഗളൂരു നഗരത്തിൽ വ്യാപക റെയ്ഡ്. തിങ്കളാഴ്ച ബംഗളൂരു ഇൗസ്​റ്റ്​ മേഖലയിൽ നടന്ന റെയ്ഡിൽ അഞ്ചു കേസുകളിലായി കോഴിക്കോട്​ സ്വദേശി ഉൾപ്പെടെ 11 പേർ പിടിയിലായി. ഇവരിൽനിന്നായി 90 ലക്ഷം രൂപ വിലമതിക്കുന്ന 1100 എൽ.എസ്.ഡി സ്ട്രിപ്സ്, 980 എം.ഡി.എം.എ ഗുളികകൾ, 450 ഗ്രാം എം.ഡി.എം.എ ക്രിസ്​റ്റൽ, 25 ഗ്രാം ബ്രൗൺഷുഗർ, അരക്കിലോ കഞ്ചാവ് ഒായിൽ, 48 കിലോ കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.

അറസ്​റ്റിലായ രാമമൂർത്തി നഗർ സ്വദേശി മുഹമ്മദ് ഇർഫാൻ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശി പവിത്രൻ ഹൗസിൽ ഹരികൃഷ്ണനാണ് അറസ്​റ്റിലായത്. ഇയാളുടെയും കൂട്ടുപ്രതി ബംഗളൂരു സ്വദേശി മുഹമ്മദ് യാക്കൂബിെൻറയും പക്കൽനിന്ന് 15 ലക്ഷം വിലമതിക്കുന്ന 482 ഗ്രാം എം.ഡി.എം.എ ഗുളികകളും നാലുഗ്രാം കൊക്കെയ്​നും പിടിച്ചെടുത്തു.

ഒാൺലൈൻ വാടക ബൈക്ക് കമ്പനിയുടെ സർവിസിെൻറ മറവിലും ഒാൺലൈൻ ഭക്ഷണവിതരണ കമ്പനികളുടെ ഡെലിവറി ഏജൻറിെൻറ സഹായത്തോടെയും പ്രതികളിൽ ചിലർ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestcalicutDrug bust in Bangalore
Next Story