ലഹരിവേട്ട; നാലുപേർകൂടി കഞ്ചാവുമായി അറസ്റ്റിൽ
text_fieldsഅബു തലാഹ്, ബിനേഷ് ,ബിജു ,അമൽ
കോഴിക്കോട്: പൊലീസിന്റെ ലഹരിവേട്ടയിൽ ശനിയാഴ്ച കഞ്ചാവുസഹിതം നാലുപേരെകൂടി അറസ്റ്റ് ചെയ്തു. കഞ്ചാവ് ഉപയോഗിച്ച 27 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുന്ദമംഗലം, ചേവായൂർ, കസബ, വെള്ളയിൽ എന്നീ സ്റ്റേഷൻ പരിധികളിൽനിന്ന് വിൽപനക്കായി സൂക്ഷിച്ച കഞ്ചാവ് സഹിതമാണ് പ്രതികൾ പിടിയിലായത്.
കുന്ദമംഗലം സ്റ്റേഷൻ പരിധിയിലെ കളൻതോട് ഫ്രണ്ട്സ് ചിക്കൻകടയുടെ സമീപത്തുനിന്ന് പശ്ചിമ ബംഗാൾ സ്വദേശി അബു തലാഹ് (34), ചേവായൂർ സ്റ്റേഷൻ പരിധിയിലെ കുടിൽതോടുനിന്ന് വെസ്റ്റ് തൊണ്ടയാട് നെല്ലൂളി ബിനേഷ് (24), കസബ സ്റ്റേഷൻ പരിധിയിലെ പാളയം ബസ് സ്റ്റാൻഡ് പരിസരത്ത് കാസർകോട് വിവേകാനന്ദാ നഗറിലെ ബിജു (39), വെള്ളയിൽ സ്റ്റേഷൻ പരിധിയിലെ ഹാർബറിൽനിന്ന് കല്ലായി ചക്കുംകടവ് സ്വദേശി പറമ്പിൽ വീട്ടിൽ അമൽ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ അരുൺ കെ. പവിത്രന്റെ നിർദേശപ്രകാരം നടന്ന പ്രത്യേക പരിശോധനയിലാണ് ഇവർ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

