Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രവാസിസംഘം മേരിക്കുന്ന് കുടിവെള്ള വിതരണം ചെയ്തു
text_fieldsbookmark_border
പ്രവാസി സംഘം മേരിക്കുന്നിന്റെ പ്രവർത്തകർ ടാങ്കർ ലോറിയിൽ കുടിവെള്ളം വിതരണം ചെയ്യു
വെള്ളിമാട്കുന്ന്: നഗരത്തിൽ ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയ സാഹചര്യത്തിൽ പ്രവാസി സംഘം മേരിക്കുന്ന്( പി.എസ്.എം) രണ്ടുദിവസങ്ങളിലായി ടാങ്കർ ലോറിയിൽ കോഴിക്കോട് കോർപ്പറേഷനിലെ 11,15 വാർഡുകളിലെ 150 ഓളം കുടുംബങ്ങൾക്ക് സൗജന്യമായി കുടിവെള്ളം എത്തിച്ചു. 11ാം വാർഡിൽ കൗൺസിലർ ഫെനിഷ കെ സന്തോഷും, 15ാം വാർഡിൽ കൗൺസിലർ ടി കെ ചന്ദ്രനും നേതൃത്വം നൽകി.
പ്രവാസി സംഘം മേരിക്കുന്ന് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ, ജനറൽ സെക്രട്ടറി ഗണേഷ് ഉള്ളൂർ ,ട്രഷറർ സജി കെ മാത്യു അംഗങ്ങളായ ഫൈസൽ, സി.പ്രതീഷ് കുമാർ ,അബ്ദുൽ അസീസ് ,ഷഫീഖ് എന്നിവരാണ് കുടിവെള്ളം വിതരണം ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

