Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡോ. സെയ്ത് സൽമ...

ഡോ. സെയ്ത് സൽമ അനുസ്മരണവും നഴ്സസ് പുരസ്കാരവിതരണവും 17ന്

text_fields
bookmark_border
Dr. Sait Salma
cancel
camera_alt

ഡോ. സെയ്ത് സൽമ

കോഴിക്കോട്: ഡോ. സെയ്ത് സൽമ ഒന്നാം അനുസ്മരണസമ്മേളനവും നഴ്സസ് പുരസ്കാരവിതരണവും മാർച്ച് 17 ന് ജെ.ഡി.റ്റി നഴ്സിംഗ് കോളജ് ഓഡിറ്റോറിയത്തിൽ ഗോവ ഗവർണർ അഡ്വ. പി. എസ് ശ്രീധരൻ പിള്ള നിർവഹിക്കുമെന്ന് സൽമ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ പി.എം കോയ, വൈസ് ചെയർമാൻ പ്രഫ. കുര്യാ​ക്കോസ് വട്ടമറ്റം എന്നിവർ അറിയിച്ചു. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന നഴ്സസ് സെമിനാർ സംസ്കൃത സർവകലാശാല മുൻ വൈസ് ചെയർമാൻ ഡോ. ജെ. പ്രസാദ് നിർവഹിക്കും. ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ നാഷനൽ പ്രസിഡന്റ് ഡോ. റോയ് കെ. ജോർജ്, ഇഖ്റഅ് ​ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പി.സി അൻവർ, ഡോ. രതി ബാലചന്ദ്രൻ, ഡോ. റീത ദേവി, ഡോ. ലൂസിയാമ്മ ജോസഫ്, പ്രഫ. സഫീന ബീവി, പ്രഫ. പി.സി സുനിത എന്നിവർ സെമിനാറിൽ പ​ങ്കെടുക്കും.

അനുസ്മരണസമ്മേളനത്തിൽ എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ. രാഘവൻ, എം.എൽ.എ മാരായ എം.കെ. മുനീർ, തോട്ടത്തിൽ രവീന്ദ്രൻ, പി.ടി.എ റഹീം, മുൻ എം.എൽ.എ, പി.ടി. അബ്ദുൽ ഹമീദ്, അഡ്വ. പി.എം.എ സലാം, അൽ ശിഫ നഴ്സിങ് കോളജ് ചെയർമാൻ പി. ഉണ്ണീൻ എന്നിവർ പ​ങ്കെടുക്കും. മികച്ച നഴ്സിന് ഒരു ലക്ഷം രൂപയുടെ അവാർഡും പൊതുപ്രവർത്തകന് 25000 രൂപയുടെ അവാർഡും ചടങ്ങിൽ വിതരണം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nurses award
News Summary - Dr. Sait Salma commemoration and nurses award distribution on 17th
Next Story