സ്ത്രീധന പീഡനം: ഭർതൃമാതാവിനും ഭർതൃ സഹോദരങ്ങൾക്കും തടവ്
text_fieldsrepresentational image
കോഴിക്കോട്: സ്വർണവും പണവുമാവശ്യപ്പെട്ടുള്ള പീഡനത്തെത്തുടർന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചെന്ന കേസിൽ ഭർതൃ മാതാവിനും ഭർതൃ സഹോദരങ്ങൾക്കും തടവ്. പെരുമണ്ണ വടക്കേപ്പാട്ട് മണിക്ക് (59) ഒരു കൊല്ലം തടവും 10,000 രൂപ പിഴയും മക്കളായ പ്രേംരാജ് (30), പ്രേംജിത് (24) എന്നിവർക്ക് ആറു മാസം വീതം തടവും 10,000 രൂപ വീതം പിഴയുമാണ് അഞ്ചാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എൽ. കണ്ണൻ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ എല്ലാരും ഒരു മാസം കൂടി തടവനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ ടി.വി. അഷ്റഫ് ഹാജരായി. കേസിൽ ഒന്നാം പ്രതിയായ ഭർത്താവ് പ്രേം ജിനേഷിനെ കോടതി വെറുതെ വിട്ടു. 2014ൽ വിവാഹത്തെത്തുടർന്ന് നിരന്തരം പീഡിപ്പിച്ചെന്നാണ് നല്ലളം പൊലീസെടുത്ത കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

