Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇരട്ടകൾക്ക് "ഇരട്ടി...

ഇരട്ടകൾക്ക് "ഇരട്ടി മധുരം'; ഫുൾ എ പ്ലസ് തിളക്കത്തിൽ അയാസും അസിമും

text_fields
bookmark_border
ഇരട്ടകൾക്ക് ഇരട്ടി മധുരം; ഫുൾ എ പ്ലസ് തിളക്കത്തിൽ അയാസും അസിമും
cancel

മടവൂർ: എസ്.എസ്.എൽ.സി പരീക്ഷാഫലം പുറത്തുവന്നപ്പോൾ മടവൂർ ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂളിനൊപ്പം ഒരു കുടുംബത്തിനും ഇത് ഇരട്ടി മധുരത്തിന്റെ നിമിഷമായി. സ്കൂളിലെ വിദ്യാർഥികളും ഇരട്ട സഹോദരങ്ങളുമായ അയാസ് മുഹമ്മദ്, അസിം മുഹമ്മദ് എന്നിവരാണ് എല്ലാ വിഷയങ്ങളിലും 'എ പ്ലസ്' നേടി ഉന്നത വിജയം കൈവരിച്ചത്.

നരിക്കുനി കൊട്ടയോട്ട് താഴം സ്വദേശികളായ അധ്യാപക ദമ്പതികളുടെ മക്കളാണ് ഈ മിടുക്കന്മാർ. പന്നൂർ ജി.എച്ച്.എസ്.എസ് അധ്യാപകനായ ഒ.കെ. ജിഷാദിന്റെയും മാക്കൂട്ടം എ.യു.പി. സ്കൂൾ അധ്യാപികയായ ഷബ്നയുടെയും മക്കളായ അയാസും അസിമും എട്ടാം ക്ലാസ് മുതലാണ് ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂളിൽ പഠനം ആരംഭിച്ചത്. പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും ഒരേപോലെ മികവ് പുലർത്തിയ ഇരുവരും സ്കൂളിനും നാടിനും അഭിമാനമായി മാറി. ഐസ എൽഹാം ഇവരുടെ സഹോദരിയാണ്. മികച്ച വിജയം കൈവരിച്ച ഇരട്ട സഹോദരങ്ങളെ സ്കൂൾ അധികൃതരും നാട്ടുകാരും അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsKozhikodeSSLC Mark
News Summary - "Double the sweetness" for twins; Ayaz and Asim shine with full A plus
Next Story