ഫലസ്തീൻ പ്രശ്നത്തെ മതസംഘർഷമായി ന്യൂനീകരിക്കരുത് -ഖദീജ മുംതാസ്
text_fieldsജനാധിപത്യവേദി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: പുരോഗമന ജനാധിപത്യ പക്ഷത്ത് അണിനിരന്നിരുന്ന പല പ്രമുഖരും പരോക്ഷമായെങ്കിലും സയണിസത്തെയും ഇസ്രായേൽ ഭീകരതയെയും കണ്ടില്ലെന്ന് നടിക്കുന്നത് സമീപകാല യാഥാർഥ്യമാണെന്ന് എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ ഡോ. ഖദീജ മുംതാസ് പറഞ്ഞു. ഫലസ്തീൻ പ്രശ്നത്തെയും സയണിസ്റ്റ് അധിനിവേശത്തേയും മതപരമായ സംഘർഷമായി ന്യൂനീകരിക്കുന്ന പരിശ്രമങ്ങൾ ബോധപൂർവമായി നടക്കുന്നുണ്ട്. ജനാധിപത്യവാദികൾ സംശയലേശമെന്യേ ഫലസ്തീൻ ജനതയെ പിന്തുണക്കേണ്ട സന്ദർഭമാണിതെന്നും അവർ പറഞ്ഞു. ജനാധിപത്യവേദി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഡ്യ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. പി.കെ. പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ചു. എൻ.വി. ബാലകൃഷ്ണൻ, നന്ദലാൽ, കെ.പി. ചന്ദ്രൻ, എ. മുഹമ്മദ് സലീം എന്നിവർ സംസാരിച്ചു. ഉച്ചക്ക് രണ്ട് മണി മുതൽ ഫലസ്തീൻ ചലച്ചിത്രങ്ങളുടെ പ്രദർശനങ്ങൾ നടന്നു. ഓപൺ ഫ്രെയിം പയ്യന്നൂരുമായി സഹകരിച്ച് അമീൻ നെയ്ഫ് സംവിധാനംചെയ്ത 200 മീറ്റേഴ്സ്, മുഹമ്മദ് ദിയാബ് സംവിധാനംചെയ്ത അമീറ എന്നീ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

