കൊല്ലരുത് ഈ തോടിനെ...
text_fieldsതോട്ടിലേക്ക് മലിനജലം ഒഴുക്കിവിട്ടതിനെ തുടർന്ന് വെള്ളത്തിന്റെ നിറം മാറിയപ്പോൾ
മുക്കം: നിരവധി പേർ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന തോട്ടിലേക്ക് നിരന്തരമായി മാലിന്യ മൊഴുക്കി വിടുന്നതോടെ പ്രദേശവാസികൾ ദുരിതത്തിൽ. കാരശ്ശേരി പഞ്ചായത്തിലെ പത്താം വാർഡിൽ പെട്ട പന്നിമുക്കിൽനിന്ന് ഉത്ഭവിക്കുന്ന തോട്ടിലാണ് സ്ഥിരമായി മാലിന്യം ഒഴുക്കിവിടുന്നത്. ഇതോടെ തോട്ടിലെ വെള്ളത്തിന് തൂവെള്ള നിറമായി മാറുന്നതായി നാട്ടുകാർ പറയുന്നു. ഇതോടെ പഞ്ചായത്തിലെ 8, 9, 10,18, വാർഡുകളിലെ ജനങ്ങളാണ് എറ്റവുമധികം ദുരിതമനുഭവിക്കുന്നത്. മാന്ത്ര, അണ്ടിക്കുന്ന്, കുവപ്പാറ, കുറ്റിക്കുന്ന് കുടിവെള്ള പദ്ധതികൾ സ്ഥിതി ചെയ്യുന്നത് ഈ തോടിന് സമീപത്താണ്.
പാറത്തോട്, പന്നിമുക്ക് എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന ക്രഷർ, ക്വാറി, എം സാൻഡ് യൂനിറ്റുകളിൽനിന്നും ലാറ്റക്സിൽനിന്നുമാണ് മാലിന്യം തള്ളുന്നതെന്നും രാത്രി സമയങ്ങളിൽ ഇത് പതിവാണന്നും പ്രദേശ വാസികൾ പറയുന്നു.
തോട്ടിലെ വെള്ളം ഉപയോഗിച്ച ആളുകൾക്ക് ത്വക് രോഗങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതിന് പുറമെ തോട്ടിലെ മത്സ്യങ്ങളും മറ്റും ചത്തുപൊങ്ങുന്നത് പതിണെന്നും നാട്ടുകാർ പറയുന്നു. ഇതിനെതിരെ പരാതി നൽകിയിരുന്നങ്കിലും ഒരു നടപടിയും എടുത്തില്ലന്നും നാട്ടുകാർക്ക് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

