പതിവു മുടക്കാതെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി ദമ്പതികള്
text_fieldsകോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വീണ്ടും സംഭാവന നൽകി ചാത്തമംഗലം പൂളക്കോട് സ്വദേശികളായ പാറക്കല് അച്യുതന് മാസ്റ്ററും ഭാര്യ ഡോ. ഇ.സി. സരസ്വതിയും. 2018ലെയും 2019ലെയും പ്രളയ ദുരിത കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കിയിരുന്നു.
ഈ വര്ഷം അച്യുതന് മാസ്റ്റര് 57,000 രൂപ നല്കിയപ്പോള് ഡോ. സരസ്വതി തനിക്ക് കൈരളി ടി.വിയില് നിന്ന് ഡിവിഡൻറായി ലഭിച്ച 6000 രൂപയടക്കം 10,000 രൂപയാണ് നല്കിയത്.
2018ല് ഇരുവരും ചേര്ന്ന് 50,000 രൂപയും 2019ല് 45,000 രൂപയുമാണ് നല്കിയിരുന്നത്. വാഴക്കാട് യു.പി സ്കൂളില്നിന്ന് വിരമിച്ച അച്യുതൻ മാസ്റ്ററും ആയുർവേദ മെഡിക്കല് ഓഫിസര് തസ്തികയില്നിന്ന് വിരമിച്ച ഡോ. ഇ.സി. സരസ്വതിയും പൊതുപ്രവര്ത്തനരംഗത്ത് സജീവമാണ്.
ഇത്തവണയും പി.ടി.എ. റഹീം എം.എല്.എയാണ് ചെക്ക് ഏറ്റുവാങ്ങിയത്. ടി.കെ. മുരളീധരന്, കെ. പ്രവീണ്കുമാര് തുടങ്ങിയവര് പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
