Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആ സ്​നേഹത്തിന്​ മരണത്തി​െൻറ ചുവപ്പു​െകാടി
cancel
camera_alt

ജിമ്മി സുനിൽ ഹാരിസണിനൊപ്പം പരേഡിനിടെ

കോ​ഴി​ക്കോ​ട്​: പ​ത്തു വ​ർ​ഷ​ത്തി​ലേ​റെ​ക്കാ​ലം ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്ന 'ജി​മ്മി'​ക്ക്​ ഒ​ടു​വി​ൽ സു​നി​ൽ ഹാ​രി​സ​ൺ വി​ട​ന​ൽ​കി. പാ​ല​ക്കാ​ട്​ ഡി​വി​ഷ​ൻ റെ​യി​ൽ​വേ ​െ​പ്രാ​ട്ട​ക്​​ഷ​ൻ ഫോ​ഴ്​​സി​ലെ ഹെ​ഡ്​ കോ​ൺ​സ്​​റ്റ​ബി​ളാ​യ സു​നി​ലി​നൊ​പ്പം ജോ​ലി ചെ​യ്​​ത​താ​യി​രു​ന്നു ജി​മ്മി എ​ന്ന ലാ​ബ്ര​ഡോ​ർ ഇ​ന​ത്തി​ൽ​പെ​ട്ട നാ​യ.

ക​ഴി​ഞ്ഞ വ​ർ​ഷം ജി​മ്മി ജോ​ലി​യി​ൽ​നി​ന്ന്​ വി​ര​മി​ച്ച​പ്പോ​ൾ സു​നി​ൽ നാ​യെ ഏ​റ്റെ​ടു​ത്തു. ഒ​ടു​വി​ൽ പ്രാ​യാ​ധി​ക്യ​ത്താ​ൽ ജി​മ്മി ക​ഴി​ഞ്ഞ​ദി​വ​സം ചാ​വു​ക​യാ​യി​രു​ന്നു. ഒൗ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന നാ​യെ വ്യ​ക്​​തി ജീ​വി​ത​ത്തി​െൻറ ഭാ​ഗ​മാ​ക്കി​യ സു​നി​ലി​നും കു​ടും​ബ​ത്തി​നും ഈ ​മ​ര​ണ​ത്തി​ൽ സ​ങ്ക​ടം സ​ഹി​ക്കാ​ൻ വ​യ്യ. 2008 ഓ​ഗ​സ്​​റ്റ്​ 22നാ​യി​രു​ന്നു ജ​ന​നം. റെ​യി​ൽ​വേ ​െ​പ്രാ​ട്ട​ക്ഷ​ൻ ഫോ​ഴ്​​സി​ലെ ഹെ​ഡ്​ കോ​ൺ​സ്​​റ്റ​ബി​ളാ​യ സു​നി​ൽ റെ​യി​ൽ​വേ ഡോ​ഗ്​ സ്​​ക്വാ​ഡി​ലെ ജി​മ്മി​ക്കൊ​പ്പം പ​ത്തു​വ​ർ​ഷം ജോ​ലി ചെ​യ്​​തു. 'ജി​മ്മി' വി​ര​മി​ച്ച​പ്പോ​ൾ റെ​യി​ൽ​വേ​യു​ടെ അ​നു​മ​തി​യോ​ടെ വ​ള​ർ​ത്താ​ൻ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മം​ഗ​ലാ​പു​രം-​പാ​ല​ക്കാ​ട്​ റൂ​ട്ടി​ൽ ട്രെ​യി​ൻ യാ​ത്ര ന​ട​ത്തി​യ​വ​ർ​ക്ക്​ ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യി​ല്ല ജി​മ്മി​യെ. ബോം​ബ​ട​ക്ക​മു​ള്ള സ്​​ഫോ​ട​ക വ​സ്​​തു​ക്ക​ൾ തി​ര​യു​ന്ന​തി​ൽ മി​ടു​ക്ക​നാ​യി​രു​ന്നു ഇ​വ​ൻ. വി.​വി.​ഐ.​പി​ക​ളു​ടെ യാ​ത്ര​ക്കു​മു​മ്പും ജി​മ്മി മ​ണം​പി​ടി​ച്ച്​ ട്രെ​യി​നു​ക​ളി​ൽ പാ​ഞ്ഞ്​ ന​ട​ന്നി​രു​ന്നു. നി​ര​വ​ധി കേ​സു​ക​ൾ​ക്ക്​ തു​മ്പു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ചെ​ന്നൈ​യി​ൽ ട്രെ​യി​നി​ൽ ബോം​ബ്​ സ്​​േ​ഫാ​ട​ന​മു​ണ്ടാ​യ​പ്പോ​ൾ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്​ ജി​മ്മി​യെ​യും ​െകാ​ണ്ടു​പോ​യി​രു​ന്നു.

ബോം​ബ്​ ക​െ​ണ്ട​ത്തു​ന്ന​​ രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച നാ​യ്​ എ​ന്ന ബ​ഹു​മ​തി 2014ൽ ​കി​ട്ടി​യി​രു​ന്നു. പാ​ല​ക്കാ​ട്​ ഡി​വി​ഷ​നി​ലും പ​ല​വ​ട്ടം ഒ​ന്നാ​മ​നാ​യി. ത​ട​മ്പാ​ട്ട്​​താ​ഴ​ത്ത്​ താ​മ​സി​ക്കു​ന്ന സു​നി​ലി​നും ഭാ​ര്യ ബി​ന്ദു​വി​നും മ​ക്ക​ളാ​യ സീ​ന​ക്കും ഡെ​റി​ക്കും തീ​രാ​ത്ത സ​ങ്ക​ട​മാ​ണ്​ ജി​മ്മി​യു​ടെ വി​യോ​ഗ​മു​ണ്ടാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jimmyjimmy dograilway protection dog squad
Next Story