Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡോക്​ടർമാർ ഒ.പി...

ഡോക്​ടർമാർ ഒ.പി ബഹിഷ്​കരിച്ചു; വലഞ്ഞ്​ രോഗികൾ

text_fields
bookmark_border
ഡോക്​ടർമാർ ഒ.പി ബഹിഷ്​കരിച്ചു; വലഞ്ഞ്​ രോഗികൾ
cancel
camera_alt

കോഴിക്കോട് മെഡിക്കൽ കോളജിൽ ഡോക്ടർമാരുടെ സമരത്തെ തുടർന്ന് ചികിത്സ കിട്ടാതെ മടങ്ങുന്ന അമ്മയും മകളും

കോഴിക്കോട്​: ആയുർവേദ ഡോക്​ടർമാർക്ക്​ വിവിധ ശസ്​ത്രക്രിയകൾ ചെയ്യാൻ അനുമതി നൽകുന്ന സെൻട്രൽ കൗൺസിൽ ഓഫ്​ ഇന്ത്യൻ മെഡിസി​െൻറ ഉത്തരവിൽ പ്രതിഷേധിച്ച്​ അലോപതി ഡോക്​ടർമാർ ഒ.പി ബഹിഷ്​കരിച്ചു.

സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്​ടർമാരാണ്​ ഒ.പിയും അടിയന്തരമല്ലാത്ത ശസ്​ത്രക്രിയകളും ബഹിഷ്​കരിച്ചത്​. അത്യാഹിത വിഭാഗം ചികിത്സയും കോവിഡ്​ ചികിത്സയും മാത്രമാണ്​ ആശുപത്രികളിൽ നടന്നത്​. ഐ.എം.എ രാജ്യവ്യാപകമായി ആഹ്വാനം ചെയ്​ത സമരത്തിൽ കെ.ജി.എം.സി.ടി.എ, കെ.ജി.എം.ഒ.എ, കെ.ജി.എസ്​.ഡി.എ, കെ.ജി.ഐ.എം.ഒ.എ, കെ.പി.എം.സി.ടി.​എ തുടങ്ങിയ സംഘടനകൾ പങ്കാളികളായി. രാവിലെ ആറിന്​ തുടങ്ങിയ ബഹിഷ്​കരണം വൈകീട്ട്​ ആറുവരെ തുടർന്നു.

ഐ.എം.എയുടെ നേതൃത്വത്തിൽ കിഡ്​സൺ കോർണറിൽ പ്രതിഷേധം സംഘടിപ്പിച്ചു. കെ.ജി.എം.സി.ടി.എ സംസ്ഥാന സെക്രട്ടറി ഡോ. നിർമൽ ഭാസ്കർ, കോഴിക്കോട് യൂനിറ്റ് പ്രസിഡൻറ്​ ഡോ. ലൈലാബി, യൂനിറ്റ് സെക്രട്ടറി ഡോ. മായ എന്നിവർ സംഘടനയെ പ്രതിനിധാനം ചെയ്​ത്​ പ്രതിഷേധത്തിൽ പങ്കാളികളായി. ആയുർവേദ പോസ്​റ്റ്​ ഗ്രാജ്വേറ്റ്​സിന്​ ശസ്ത്രക്രിയകൾ ചെയ്യാമെന്ന സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസി​െൻറ ഉത്തരവ് ആധുനിക ​വൈദ്യശാസ്​ത്രത്തി​െൻറയും ആയുഷ്​ ചികിത്സകളുടെയും അടിത്തറ നശിപ്പിക്കും.

മോഡേൺ മെഡിസിനിൽ അഞ്ചു വർഷം പഠനത്തിന് പുറമെ, ശസ്ത്രക്രിയയിൽ മൂന്നു വർഷം പ്രത്യേക ഉപരിപഠനം നടത്തിയവരാണ് ശസ്ത്രക്രിയ ചെയ്യുന്നത്. കേന്ദ്രസർക്കാർ ഉടനടി ഈ തീരുമാനം പിൻവലിക്കണമെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

സമരം അറിയാതെ രോഗികൾ; ഡോക്​ടർമാരെ കാണാനാകാതെ മടങ്ങി

കോഴിക്കോട്​: കോഴിക്കോട്​: ഡോക്​ടർമാരുടെ സമരം അറിയാതെ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിയ രോഗികൾ മടങ്ങി. വിവിധ ജില്ലകളിൽനിന്ന്​ രാവിലെതന്നെ എത്തിയവരാണ്​ ഡോക്​ടർമാരെ കാണാതെ മടങ്ങേണ്ടി വന്നത്​.

രാവി​െല എട്ടു​ മുതൽ ഒ.പി ടിക്കറ്റ്​ നൽകിയിരുന്നു. തിരക്ക്​ കുറവായിരുന്നെങ്കിലും എത്തിയവരെല്ലാം വരിനിന്ന്​ ടിക്കറ്റ്​ വാങ്ങി. ഒ.പിയിൽ എത്തിയപ്പോഴാണ്​ ഡോക്​ടർമാരുടെ സമരമാണെന്ന്​ മനസ്സിലായത്​. പി.ജി ഡോക്​ടർമാരടക്കം സമരത്തിലായതിനാൽ ഹൗസ്​ സർജൻമാർ മാത്രമാണ്​ ഒ.പിയിലുണ്ടായിരുന്നത്​. കോഴിക്കോടിനു പുറത്തുള്ളവരെ പരിശോധിക്കാമെന്ന്​ ഒ.പിയിലുണ്ടായിരുന്ന ഹൗസ്​ സർജൻമാർ അറിയിച്ചു. പലരും മുതിർന്ന ഡോക്​ടർമാരില്ലാത്തതിനാൽ തിരിച്ചുപോയി.

രാവിലെ വരിനിൽക്കുന്നതിനുവേണ്ടി പലരും നേരത്തെതന്നെ വീട്ടിൽനിന്ന്​ ഇറങ്ങുന്നതിനാൽ ഡോക്​ടർമാരുടെ സമരമാണെന്ന വിവരം അറിഞ്ഞില്ല. രാവിലെ ഒ.പിയിൽ എത്തിയവരെല്ലാം ഡോക്​ടർമാർ വന്നെ​ങ്കിലോ എന്ന്​ കരുതി കുറച്ച്​ സമയം കാത്തുനിന്ന ശേഷം തിരികെ പോയി. 10.30 ആയപ്പോ​ഴേക്കും ഒ.പി പൂർണമായും അടച്ചിരുന്നു. അത്യാഹിത വിഭാഗവും അടിയന്തര ശസ്​ത്രക്രിയകളും പ്രസവവും കോവിഡ്​ ചികിത്സയും മാത്രമാണ്​ ആശുപത്രിയിൽ നടന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctors protestboycott OP
News Summary - Doctors boycott OP; patients Distressed
Next Story