Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെഡി. കോളജ് കാമ്പസിൽ ഡോക്ടർക്ക് തെരുവുനായുടെ ആക്രമണം
text_fieldsbookmark_border
കോഴിക്കോട്: മെഡി. കോളജ് കാമ്പസിൽ തെരുവുനായ് ഡോക്ടറെ ആക്രമിച്ചു. അനാട്ടമി വിഭാഗത്തിലെ ഡോക്ടർക്ക് നേരെയാണ് ശനിയാഴ്ച രാവിലെ ആക്രമണമുണ്ടായത്. ഡോക്ടർ കാറിൽനിന്നിറങ്ങി ആശുപത്രിയിലേക്ക് വരുകയായിരുന്നു. ആക്രമണത്തിൽ ഡോക്ടറുടെ വസ്ത്രം കീറി. കാർ പാർക്കിങ് ഏരിയയിൽ നായ്ക്കളുടെ താവളമാണ്. ഇതിനുമുമ്പും മെഡി. കോളജ് കാമ്പസിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും നേരെ നായ്ക്കളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. നായ്ക്കളുടെ ആക്രമണത്തിനെതിരെ അനാട്ടമി വിഭാഗം മേധാവി ഡോ. ആശാലത മെഡി. കോളജ് സൂപ്രണ്ട് ഡോ. ഇ.വി. ഗോപിക്ക് പരാതി നൽകി. സൂപ്രണ്ട് കോർപറേഷന് പരാതി നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

