ജില്ല വ്യവസായ ഉല്‍പന്ന പ്രദര്‍ശന വിപണന മേളക്ക് തുടക്കം; നാട്ടിലെ ഉൽപന്നങ്ങൾ മികവോടെ
text_fieldsവ്യവസായ വാണിജ്യവകുപ്പിന്റെ ജില്ലതല ചെറുകിട വ്യവസായ ഉല്‍പന്ന പ്രദര്‍ശന വിപണനമേള മാനാഞ്ചിറ സി.എസ്.ഐ ഹാളില്‍ മേയർ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്ത് മേള കാണുന്നു
കോഴിക്കോട്: നാട്ടിലെ ഉൽപന്നങ്ങൾ മികവോടെ പരിചയപ്പെടുത്തുന്ന പ്രദർശന വിപണനമേളക്ക് നഗരത്തിൽ തുടക്കം. നാടനാണെങ്കിലും ലോകോത്തര കമ്പനികളോട് മത്സരിക്കുംവിധം ഉൽപന്നങ്ങളെ മികവോടെ അവതരിപ്പിക്കുകയാണ് സംരംഭകർ. ഭക്ഷ്യ ഉൽപന്ന മേഖലയിലാണ് പുതുസംരംഭകരുടെ പരീക്ഷണമേറെയും.
വ്യവസായ വാണിജ്യ വകുപ്പാണ് മാനാഞ്ചിറ സി.എസ്.ഐ ഹാളിൽ ചെറുകിട വ്യവസായ ഉല്‍പന്ന പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നത്. മേയർ ഡോ. ബീന ഫിലിപ് മേള ഉദ്ഘാടനം ചെയ്തു. ജില്ല വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ഉല്പന്ന പ്രദര്‍ശനവും വിപണനവുമാണ് ഇവിടെയുള്ളത്.
പരമ്പരാഗത മേഖലയില്‍ നിന്നുള്ള കയര്‍, കൈത്തറി, മണ്‍പാത്ര ഉൽപന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, വസ്ത്രം, ഭക്ഷ്യ ഉൽപന്നങ്ങളാണ് 61 സ്റ്റാളുകളിലായി ഒരുക്കിയിട്ടുള്ളത്. നവംബര്‍ 26 വരെയാണ് മേള. രാവിലെ 10 മുതല്‍ വൈകീട്ട് എട്ടു വരെയാണ് പ്രവേശന സമയം. പ്രവേശനം സൗജന്യമാണ്.
ചടങ്ങിൽ കൗൺസിലർ എസ്.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി. അബ്രഹാം, മാനേജർ എം.കെ. ബാലരാജൻ, കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് എം. അബ്ദുറഹിമാൻ, ജില്ല വ്യവസായ കേന്ദ്രം ക്രെഡിറ്റ് മാനേജർ ഗിരീഷ്, അസി. രജിസ്ട്രാർ പി. ശാലിനി, വ്യവസായ കേന്ദ്രം അസി. ഡയറക്ടർ നിധിൻ, ലീഡ് ബാങ്ക് മാനേജർ ടി.എം. മുരളീധരൻ, ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് എം.എ. മഹബൂബ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

