Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസർക്കാർ നി​ർദേശത്തിന്​...

സർക്കാർ നി​ർദേശത്തിന്​ പുല്ലുവില; സിമൻറ്​ വില കുറച്ചില്ല

text_fields
bookmark_border
Cement
cancel

കോഴിക്കോട്​: കുത്തനെ കൂടിയ സിമൻറ്​ വില കുറ​ക്കാൻ സർക്കാർ നൽകിയ നിർദേശം കമ്പനികൾ ചെവിക്കൊണ്ടില്ല. സർക്കാർ മുന്നോട്ടുവെച്ച നിർദേശങ്ങൾ കുത്തക കമ്പനികൾ നടപ്പിലാക്കിയില്ലെന്ന്​ മാത്രമല്ല, പൊതുമേഖല സ്ഥാപനമായ മലബാർ സിമൻറ്സും മറ്റു​ കമ്പനികളോടൊപ്പം വില കൂട്ടി.​ വിപണി വില അഞ്ഞൂറിലെത്തി​ നിർമാണ മേഖല വലിയ പ്രതിസന്ധിയിലായ ഘട്ടത്തിലാണ്​ വ്യവസായ വകുപ്പ്​ അണ്ടർ സെക്രട്ടറി ഇള​േങ്കാവ​‍െൻറ അധ്യക്ഷതയിൽ ജൂൺ ആദ്യവാരം ഡീലർമാരുടെയും സിമൻറ്​ കമ്പനികളുടെയും യോഗം വിളിച്ച്​ നിർദേശങ്ങൾ നൽകിയത്​.

360 രൂപക്ക്​ സിമൻറ്​ വ്യാപാരികൾക്ക്​ നൽകണമെന്നും 375 രൂപക്ക്​ വിൽക്കണമെന്നുമായിരുന്നു സർക്കാർ നിർദേശം. എന്നാൽ, മലബാർ സിമൻറുൾപ്പെടെ 15 രൂപ വില പിന്നെയും വർധിപ്പിച്ചു. കഴിഞ്ഞ മാർച്ചിന്​ ശേഷമാണ്​ 360 ഉണ്ടായിരുന്ന വില 500​ വരെ എത്തിയത്​. ഇതിനിടയിൽ നിലവാരം കുറഞ്ഞ സിമൻറുകൾ വിപണിയിലെത്തിച്ച്​ വലിയ വിലക്ക്​ വിൽക്കുന്നുമുണ്ട്​. വില കൂ​ട്ടേണ്ട ഒരു സാഹചര്യവും നിലവിലില്ല എന്നായിരുന്നു സർക്കാറി​െൻറതന്നെ വിലയിരുത്തൽ.

പ​ക്ഷെ, സിമൻറ്​ കമ്പനിക​െള നിയന്ത്രിക്കാൻ സർക്കാറിന്​ പറ്റാത്ത സാഹചര്യമാണ്​. തെരഞ്ഞെടുപ്പിലുൾപ്പെടെ വലിയ സംഭാവനയാണ്​ സിമൻറ്​ കമ്പനികൾ നൽകുന്നത്​ എന്നതിനാൽ അവരുടെമേൽ കർശനസ്വഭാവത്തിൽ നടപടി സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക്​ സാധിക്കുന്നില്ല. വിലക്കയറ്റത്തി​‍െൻറ ഏറ്റവും വലിയ പ്രയാസമനുഭവിക്കുന്നത്​ ചെറുകിട നിർമാണ മേഖലയാണ്​. സാധാരണക്കാർക്ക്​ വീട്​ ഉൾപ്പെടെ നിർമാണത്തിന്​ തീവിലക്ക്​ സിമൻറ്​ വാങ്ങേണ്ട ഗതികേടാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cement price
News Summary - Disregarded government directive; Cement price have not come down
Next Story