Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന് മോ​ചി​ത​മാ​കാ​തെ ഓ​ട്ടോ മേ​ഖ​ല

text_fields
bookmark_border
പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന് മോ​ചി​ത​മാ​കാ​തെ ഓ​ട്ടോ മേ​ഖ​ല
cancel

കൊ​യി​ലാ​ണ്ടി: കോ​വി​ഡ് രൂ​ക്ഷ​ത കു​റ​ഞ്ഞ് പൊ​തു​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് ക​ട​ന്നെ​ങ്കി​ലും ഓ​ട്ടോ​റി​ക്ഷ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി വി​ട്ടു​മാ​റി​യി​ല്ല. ഒ​രു ട്രി​പ്പ് കി​ട്ടാ​ൻ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. വ​ള​രെ തു​ച്ഛ​മാ​യ വ​രു​മാ​ന​മാ​ണ് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത്.

ന​ഗ​ര​ത്തി​ൽ 600-700 രൂ​പ​യു​ടെ ഓ​ട്ട​മാ​ണ് മി​ക്ക ഓ​ട്ടോ​ക​ൾ​ക്കും ല​ഭി​ക്കു​ന്ന​ത്. ഇ​തി​ൽ ഇ​ന്ധ​ന​​​ച്ചെ​ല​വ്, വാ​ട​ക​ക്കെ​ടു​ക്കു​ന്ന ഓ​ട്ടോ​യാ​ണെ​ങ്കി​ൽ ഉ​ട​മ​ക്കു​ന​ൽ​കേ​ണ്ട വാ​ട​ക, ഭ​ക്ഷ​ണ ചെ​ല​വ് എ​ന്നി​വ ക​ഴി​ച്ചാ​ൽ പി​ന്നെ കാ​ര്യ​മാ​യൊ​ന്നും കീ​ശ​യി​ലു​ണ്ടാ​കി​ല്ല. ഓ​ട്ടോ ഓ​ടി​ച്ചു​മാ​ത്രം ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് 30 വ​ർ​ഷ​മാ​യി ഈ ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ പ​റ​യു​ന്നു.

പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ത്ത് ഓ​ട്ടോ വാ​ങ്ങി​യ​വ​രു​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങു​ക​യാ​ണ്. ന​ഗ​ര​സ​ഭ​യി​ൽ 750 ഓ​ട്ടോ​ക​ൾ​ക്കാ​ണ് പെ​ർ​മി​റ്റു​ള്ള​ത്. ഇ​തി​ൽ 600ഉം ​കൊ​യി​ലാ​ണ്ടി അ​ങ്ങാ​ടി​യി​ൽ ഓ​ടു​ന്ന​വ​യാ​ണ്. പെ​ർ​മി​റ്റി​ല്ലാ​ത്ത ഓ​ട്ടോ​ക​ളും എ​ത്താ​റു​ണ്ട്. മു​മ്പൊ​ക്കെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ൽ ഓ​ട്ടം കി​ട്ടാ​റു​ണ്ടാ​യി​രു​ന്നു. അ​തു​പോ​ലെ ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്ന് ന​ഗ​ര​ത്തി​ലേ​ക്കും. സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളും ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളും ഗ്രാ​മ​ങ്ങ​ളി​ൽ സു​ല​ഭ​മാ​യ​തോ​ടെ ആ​ളു​ക​ളു​ടെ ഓ​ട്ടോ വി​ളി​ക​ൾ കു​റ​ഞ്ഞു. സ്വ​ന്ത​മാ​യി വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ ഓ​ട്ടോ​റി​ക്ഷ​ക​ൾ വ​ർ​ധി​ച്ചു.

വ​ലി​യ സാ​മ്പ​ത്തി​ക​മു​ട​ക്കി​ല്ലാ​തെ എ​ളു​പ്പം ക​ട​ന്നു​വ​രാ​ൻ ക​ഴി​യു​ന്ന തൊ​ഴി​ൽ​മേ​ഖ​ല കൂ​ടി​യാ​ണി​ത്. നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ൾ​പ്പെ​ടെ തൊ​ഴി​ൽ ഇ​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രാ​യി മാ​റി രം​ഗ​ത്തു​വ​രാ​റു​ണ്ട്.

ഇ​തെ​ല്ലാം പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. ഇ​നി ഓ​ണ​ക്കാ​ല​ത്തെ വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:autorickshaw sector
News Summary - dismal days of autorickshaw drivers'
Next Story