Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേന്ദ്രാവിഷ്‌കൃത...

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്ത് ‘ദിശ’ യോഗം

text_fields
bookmark_border
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്ത് ‘ദിശ’ യോഗം
cancel
camera_alt

m.k raghavan mp

കോ​ഴി​ക്കോ​ട്: വി​ക​സ​ന ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്ന് എം.​കെ. രാ​ഘ​വ​ന്‍ എം.​പി. ക​ല​ക്ട​റേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ചേ​ര്‍ന്ന കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ളു​ടെ ജി​ല്ല​ത​ല കോ​ഓ​ഡി​നേ​ഷ​ന്‍ സ​മി​തി​യാ​യ ‘ദി​ശ’​യു​ടെ 2025-26ലെ ​മൂ​ന്നാം​പാ​ദ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സേ​തു​ബ​ന്ധ​ന്‍ പ​ദ്ധ​തി​യി​ല്‍ തു​ക അ​നു​വ​ദി​ച്ച ഫ​റോ​ക്ക് പാ​ല​ത്തി​നാ​യി റെ​യി​ല്‍വേ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ള്‍ നീ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ പ്ര​വൃ​ത്തി​ക​ള്‍ ക​രാ​റു​കാ​ര്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. 2023 വ​രെ പു​രോ​ഗ​തി ഉ​ണ്ടാ​യി​രു​ന്ന പ്ര​വൃ​ത്തി​ക​ളി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ ഇ​ട​പെ​ടാ​മെ​ന്നും എം.​പി അ​റി​യി​ച്ചു.

സി.​ആ​ര്‍.​ഐ.​എ​ഫ് ഫ​ണ്ടി​ല്‍ ഉ​ള്‍പ്പെ​ട്ട കു​റ്റ്യാ​ടി-​വ​ല​ക്കെ​ട്ട്- കൈ​പ്രം​ക​ട​വ് റോ​ഡ് അ​ഞ്ച​ര കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ വീ​തി കു​റ​വാ​ണെ​ന്ന പ​രാ​തി പ​രി​ഹ​രി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​ര്‍, പ​രാ​തി​ക്കാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് ഷാ​ഫി പ​റ​മ്പി​ല്‍ എം.​പി ആ​വ​ശ്യ​പ്പെ​ട്ടു. തി​ക്കോ​ടി ഫി​ഷ് ലാ​ന്‍ഡി​ങ് സെ​ന്റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​നം ന​ട​ക്കാ​ത്ത​തി​ല്‍ എം.​പി അ​തൃ​പ്തി അ​റി​യി​ച്ചു. വി​വി​ധ കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി യോ​ഗം വി​ല​യി​രു​ത്തി. പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മി​നി വ​ട്ട​ക്ക​ണ്ടി, കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അം​ബി​ക മം​ഗ​ല​ത്ത്, ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം മേ​ധാ​വി പി.​വി. ജ​സീ​ര്‍, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dishaCentralschemes
News Summary - ‘Disha’ meeting to review progress of centrally sponsored schemes
Next Story