Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബേപ്പൂർ ഹാർബറിന്റെ...

ബേപ്പൂർ ഹാർബറിന്റെ സമഗ്ര വികസനത്തിനായി ചർച്ച നടത്തും -മന്ത്രി

text_fields
bookmark_border
Beypore Harbour
cancel

കോ​ഴി​ക്കോ​ട്: ബേ​പ്പൂ​ർ ഹാ​ർ​ബ​റി​ന്റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​തി​ന് മ​ന്ത്രി​ത​ല​ത്തി​ൽ ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ്. ബേ​പ്പൂ​ർ ഹാ​ർ​ബ​റി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​മു​റ​പ്പാ​ക്കി ഹാ​ർ​ബ​റി​ൽ സ​മ​ഗ്ര വി​ക​സ​നം സാ​ധ്യ​മാ​ക്കും. ഹാ​ർ​ബ​റി​ന് മാ​സ്റ്റ​ർ പ്ലാ​ൻ അ​നി​വാ​ര്യ​മാ​ണെ​ന്നും ച​ർ​ച്ച​ക​ൾ ന​ട​ത്തി കാ​ര്യ​ങ്ങ​ൾ ആ​ലോ​ചി​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഹാ​ർ​ബ​റി​ന്റെ ഫ​ല​പ്ര​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഹാ​ർ​ബ​ർ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കും. ഹാ​ർ​ബ​റി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ട ശേ​ഷം മ​ന്ത്രി വ​ന​ശ്രീ​യി​ൽ വി​ദ​ഗ്ധ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കോ​സ്റ്റ​ൽ ഏ​രി​യ ഡെ​വ​ല​പ്മെ​ന്റ് കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ പി.​ഐ. ഷെ​യ്ഖ് പ​രീ​ത്, ഡോ. ​എം.​വി. ര​മ​ണ​മൂ​ർ​ത്തി, ഡോ. ​മ​നോ​ജ്‌ കു​മാ​ർ കി​നി, ടി.​വി. ബാ​ല​കൃ​ഷ്ണ​ൻ, സെ​ജോ ഗോ​ർ​ഡി​സ്, ജ​യ​ദീ​പ് തു​വ​ശേ​രി, സു​ധീ​ർ കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beypore harbour
News Summary - Discussions will be conducted for comprehensive development of Beypore Harbour
Next Story