വികസനത്തിൽ വിഭാഗീയത വേണ്ട -സി.കെ. കാസിം എം.എൽ.എ
text_fieldsതിരുവമ്പാടി: നേരിൽ കേൾക്കാം ഒന്നിച്ച് മുന്നേറാം എന്ന മുദ്രാവാക്യമുയർത്തി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ അഞ്ച് വർഷക്കാലത്തെ വികസന പദ്ധതികൾ ചർച്ചചെയ്യാനായി സി.കെ. കാസിം എം.എൽ.എ ജനമിത്രം പരിപാടി സംഘടിപ്പിച്ചു. വികസന കാര്യത്തിൽ വിഭാഗീയത വേണ്ടെന്ന് എം.എൽ.എ പറഞ്ഞു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നടപ്പാക്കേണ്ട വികസന കാര്യങ്ങൾ ജനപ്രതിനിധികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ആർ. അജിത, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ മനോജ് സെബാസ്റ്റ്യൻ വാഴേപറമ്പിൽ, ഫിറോസ് ഖാൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ മുഹമ്മദ് വട്ടപ്പറമ്പിൽ, ദീപ ഷൈജോ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശരത് ലാൽ, ഗ്രാമപഞ്ചായത്ത് മെംബർമാരായ ബോസ് ജേക്കബ്, ടി.കെ. ശിവൻ, സരസ്വതി വർഗീസ്, പ്രീതി രാജീവ്, മറിയാമ്മ ബാബു, സോണി മണ്ഡപത്തിൽ, സജ്‌ന മുഹമ്മദാലി, ബിജു എണ്ണാർ മണ്ണിൽ, സ്മിത ബാബു, കെ. ഷീന, ജോഷി പുല്ലുകാട്ടിൽ, പി.ടി. ഷീബ, കെ.ബി. റിനി, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ, സി.ഡി.എസ് ചെയർപേഴ്സൻ റംല ചോലക്കൽ, എൽ.എസ്.ജി.ഡി അസി. എൻജിനീയർ പി. ഹൃദ്യ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

