Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ​ഴ​യ ന​ഗ​ര​സ​ഭ...

പ​ഴ​യ ന​ഗ​ര​സ​ഭ ഓ​ഫി​സ് പൊ​ളി​ച്ചു നീ​ക്ക​ൽ;കൊ​ടു​വ​ള്ളി​യി​ൽ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി

text_fields
bookmark_border
പ​ഴ​യ ന​ഗ​ര​സ​ഭ ഓ​ഫി​സ് പൊ​ളി​ച്ചു നീ​ക്ക​ൽ;കൊ​ടു​വ​ള്ളി​യി​ൽ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി
cancel

കൊ​ടു​വ​ള്ളി: പ​ത്ത് കോ​ടി​രൂ​പ വി​നി​യോ​ഗി​ച്ച് കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​ക്ക് പു​തി​യ കെ​ട്ടി​ടം പ​ണി​യു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജീ​ർ​ണ്ണാ​വ​സ്ഥ​യി​ലാ​യ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​വും മു​നി​സി​പ്പ​ൽ ഓ​ഫി​സും പൊ​ളി​ച്ചു​മാ​റ്റു​ന്ന ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു. ചൊ​വ്വാ​ഴ്ച മു​ത​ൽ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ബ​സ്സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ​യും പ്ര​വേ​ശ​നം നി​ശ്ചി​ത കാ​ല​ത്തേ​ക്ക് ത​ട​ഞ്ഞു. ടൗ​ണി​ൽ പു​തി​യ ട്രാ​ഫി​ക്ക് പ​രി​ഷ്ക​ര​ണം ചൊ​വ്വാ​ഴ്ച ന​ട​പ്പാ​ക്കി തു​ട​ങ്ങി. എ​ന്നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് മ​ഴ​യും വെ​യി​ലും ഏ​ൽ​ക്കാ​തി​രി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രു​ക്കി​യി​ട്ടി​ല്ല. ക​ട വ​രാ​ന്ത​യി​ലും മ​റ്റും ക​യ​റി നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. വി​ദ്യാ​ർ​ഥി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ബ​സ് ക​യ​റാ​നാ​യി ടൗ​ണി​ലൂ​ടെ നെ​ട്ടോ​ട്ട​മോ​ടു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.

നി​ർ​മാ​ണ കാ​ല​യ​ള​വി​ൽ ടൗ​ണി​ൽ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​നാ​യി ബ​സ്സു​ക​ൾ​ക്കും ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക പാ​ർ​ക്കിം​ങ്, സ്റ്റോ​പ്പ് ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.​ന​രി​ക്കു​നി ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന​തും ബ​സ് സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന​തു​മാ​യ ബ​സ്സു​ക​ൾ കെ.​എം.​ഒ സ്‌​കൂ​ൾ റോ​ഡി​ലേ​ക്ക് ക​യ​റ്റി തി​രി​ച്ച് ന​രി​ക്കു​നി റോ​ഡി​ൽ ത​ന്നെ പാ​ർ​ക്ക് ചെ​യ്യ​ണം. ഇ​വി​ടെ വ​ച്ചാ​യി​രി​ക്ക​ണം ആ​ളു​ക​ളെ ഇ​റ​ക്കു​ന്ന​തും ക​യ​റ്റു​ന്ന​തും. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് താ​മ​ര​ശ്ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സ്സു​ക​ൾ ഓ​ർ​ഫ​നേ​ജ് മ​സ്ജി​ദി​ന് എ​തി​ർ വ​ശ​ത്തു നി​ർ​ത്തി ആ​ളു​ക​ളെ ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യും ചെ​യ്യ​ണം. താ​മ​ര​ശ്ശേ​രി​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള പ്ര​സ് ക്ല​ബ് പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​വ​ഹ​ർ ബി​ൽ​ഡിം​ഗി​ന് അ​ടു​ത്താ​യി നി​ർ​ത്ത​ണം. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്നും ഓ​മ​ശ്ശേ​രി ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചു​ള​ള​തു​മാ​യ ബ​സ്സു​ക​ൾ ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്ക​രു​ത്. പ​ക​രം അ​ൻ​സാ​രി ടെ​ക്സ്റ്റ​യി​ൽ​സി​ന് സ​മീ​പ​മു​ള്ള സ്റ്റോ​പ്പു​ക​ളി​ൽ നി​ന്ന് ആ​ളു​ക​ളെ ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യും ചെ​യ്യ​ണം. കൊ​ടു​വ​ള്ളി ടൗ​ണി​ൽ ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യു​ടെ​തീ​രു​മാ​ന പ്ര​കാ​രം ന​ട​പ്പാ​ക്കി​യ ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ങ്ങ​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണ​മെ​ന്ന് ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ലെ പ​രി​ഷ്കാ​ര​ങ്ങ​ൾ ബ​സ്സു​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും പ്ര​യാ​സ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​ണ്. ഓ​മ​ശ്ശേ​രി ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന ബ​സ്സു​ക​ൾ​ക്ക് ബൈ​പ്പാ​സ് റോ​ഡ് വ​ഴി വ​ന്നും കോ​ഴി​ക്കോ​ട് നി​ന്നും താ​മ​ര​ശ്ശേ​രി​യി​ലേ​ക്ക് പോ​കു​ന്ന ബ​സ്സു​ക​ൾ​ക്കും ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ൻ​വ​ശ​ത്തു​നി​ന്നും യാ​ത്ര​ക്കാ​രെ എ​ടു​ക്കാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് ബ​സ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം. ക്ര​മീ​ക​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് നി​വേ​ദ​നം ഭാ​ര​വാ​ഹി​ക​ൾ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കൈ​മാ​റി. പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:municipalityroad trafficKoduvally
News Summary - Demolition of Old Municipality Office; Traffic Reforms Implemented in Koduvally
Next Story