Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആ ആഗ്രഹവും...

ആ ആഗ്രഹവും പൂർത്തിയാക്കി നഗരം കഥാകാരനെ യാത്രയാക്കി

text_fields
bookmark_border
ആ ആഗ്രഹവും പൂർത്തിയാക്കി നഗരം കഥാകാരനെ യാത്രയാക്കി
cancel
camera_alt

കോഴിക്കേട്​ ടൗൺഹാളിൽ നടന്ന യു.എ. ഖാദർ അനുശോചനയോഗത്തിൽ എളമരം കരീം എം.പി സംസാരിക്കുന്നു

കോ​ഴി​ക്കോ​ട്​: യു.​എ. ഖാ​ദ​റി​െൻറ ആ ​ആ​ഗ്ര​ഹ​വും പൂ​ർ​ത്തി​യാ​ക്കി കോ​ഴി​ക്കോ​ട്​ ന​ഗ​രം ക​ഥാ​കാ​ര​നെ യാ​ത്ര​യാ​ക്കി.

ന​ഗ​ര​ത്തി​ലെ പ​ട്ടാ​ള​പ്പ​ള്ളി​യി​ൽ ത​െൻറ മ​യ്യി​ത്ത്​ ന​മ​സ്​​കാ​രം ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു അ​വ​സാ​ന​ത്തെ ആ​ഗ്ര​ഹ​മാ​യി അ​ദ്ദേ​ഹം ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​രു​ന്ന​ത്.

മാ​നാ​ഞ്ചി​റ​യോ​ട​ു​ ചേ​ർ​ന്നു​ള്ള പ​ട്ടാ​ള​പ്പ​ള്ളി ക​ഥാ​കാ​ര​ന്​ ഏ​റെ പ്രി​യ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു. പ​ത്ത്​ വ​ർ​ഷ​ത്തോ​ള​മാ​യി പ​ള്ളി​യി​ലെ സ്​​ഥി​ര​സാ​ന്നി​ധ്യ​മാ​ണ്​ ഖാ​ദ​ർ​ക്ക.ആ​രോ​ഗ്യ​വാ​നാ​യ അ​വ​സ്​​ഥ​യി​ൽ ജു​മു​അ​ക്ക്​ നേ​ര​േ​ത്ത എ​ത്തി മു​ൻ​നി​ര​യി​ൽ ഇ​രു​ന്ന്​ പ്രാ​ർ​ഥി​ക്കും.

ന​ഗ​ര​ത്തി​ൽ വ​രു​േ​മ്പാ​ഴെ​ല്ലാം ഇ​വി​ടെ​യാ​ണ്​ ന​മ​സ്​​കാ​രം. ക​സേ​ര​യി​ൽ ഇ​രു​ന്നാ​യി​രു​ന്നു അ​വ​സാ​ന​നാ​ളു​ക​ളി​ൽ ന​മ​സ്​​കാ​രം. പ​ള്ളി​യി​ലെ ഇ​മാ​മു​മാ​രു​മാ​യും ഭാ​ര​വാ​ഹി​ക​ളു​മാ​യും വ​ലി​യ അ​ടു​പ്പ​മാ​യി​രു​ന്നു. ന​ഗ​ര​ത്തി​​ലെ പൈ​തൃ​ക​ത്തെ​രു​വി​നെ മ​ധു​ര​ത​ര​മാ​യ ഒാ​ർ​മ​ക​ളി​ൽ ആ​സ്വ​ദി​ച്ച ഖാ​ദ​ർ​ക്കാ​ക്ക്​ പ​ട്ടാ​ള​പ്പ​ള്ളി​യും ഗൃ​ഹാ​തു​ര​മാ​യ അ​നു​ഭ​വ​മാ​യി​രി​ക്ക​ണം. ത​െൻറ മ​ര​ണം വീ​ട്ടി​ൽ​വെ​ച്ചാ​വ​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. കോ​വി​ഡ്​ പ്രോ​േ​ട്ടാ​കാ​ൾ പ്ര​കാ​രം ന​ട​ന്ന മ​യ്യി​ത്ത്​ ന​മ​സ്​​കാ​ര​ത്തി​ന്​ മ​രു​മ​ക​ൻ സ​ഹീ​ർ അ​ബ്​​ദു​ല്ല നേ​തൃ​ത്വം ന​ൽ​കി.

നഷ്​ടത്തി​െൻറ നടുക്കത്തിൽ സഹൃദയ ലോകം

പ്ര​മേ​യ​ങ്ങ​ളി​ലും ആ​ഖ്യാ​ന​രീ​തി​ക​ളി​ലും ഭാ​ഷ​യി​ലും മൗ​ലി​ക​ത പു​ല​ർ​ത്തി​യ, പു​രോ​ഗ​മ​ന മ​ത​നി​ര​പേ​ക്ഷ പ​ക്ഷ​ത്ത് ഉ​റ​ച്ചു​നി​ന്ന പ്ര​തി​ഭാ​ശാ​ലി​യാ​യ എ​ഴു​ത്തു​കാ​ര​നെ​യാ​ണ്​ യു.​എ. ഖാ​ദ​റി​ലൂ​ടെ ന​ഷ്​​ട​മാ​യ​തെ​ന്ന്​ പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം അ​നു​ശോ​ച​ന​സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘ​ത്തി​െൻറ മു​ൻ അ​ധ്യ​ക്ഷ​ൻ​കൂ​ടി​യാ​യി​രു​ന്നു ഖാ​ദ​റെ​ന്ന്​ ജി​ല്ല സെ​ക്ര​ട്ട​റി യു. ​ഹേ​മ​ന്ത് കു​മാ​ർ അ​നു​സ്​​മ​രി​ച്ചു. നി​ര്യാ​ണ​ത്തി​ൽ കോ​ഴി​ക്കോ​ട്​ ആ​ർ​ട്ട്​ ല​വേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ (ക​ല) അ​നു​ശോ​ചി​ച്ചു.

പ്ര​സി​ഡ​ൻ​റ്​ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​സു​ബൈ​ർ, കെ.​പി. അ​ശോ​ക് കു​മാ​ർ, കെ. ​വി​ജ​യ​രാ​ഘ​വ​ൻ, എം. ​അ​ബ്​​ദു​ൽ മ​ജീ​ദ്, സ​ന്നാ​ഫ് പാ​ല​ക്ക​ണ്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ത​നി​മ ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അ​നു​ശോ​ചി​ച്ചു. വ​ട​ക്ക​ൻ മ​ല​ബാ​റി​െൻറ ഗ്രാ​മീ​ണ ന​ന്മ​ക​ളെ മ​നു​ഷ്യ​സൗ​ഹാ​ർ​ദ​ത്തി​ന് മാ​റ്റു​കൂ​ട്ടും​വി​ധം പ​ക​ർ​ത്തി​യ ക​ഥാ​കാ​ര​നാ​ണ്​ ഖാ​ദ​ർ.

ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ടി.​കെ. അ​ലി പൈ​ങ്ങോ​ട്ടാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഫ്.​എം. അ​ബ്​​ദു​ല്ല, മു​സ്ത​ഫ കു​റ്റി​ക്കാ​ട്ടൂ​ർ, ശി​ഹാ​ബു​ദ്ദീ​ൻ ഇ​ബ്നു ഹം​സ, ബാ​ബു സ​ൽ​മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കോ​ഴി​ക്കോ​ട് ക​ലാ സാം​സ്കാ​രി​ക സം​യു​ക്ത വേ​ദി അ​നു​ശോ​ചി​ച്ചു.വി​ൽ​സ​ൺ സാ​മു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​സു​ബൈ​ർ, ടി.​വി. ബാ​ല​ൻ, അ​ഡ്വ. കെ.​പി. അ​ശോ​ക് കു​മാ​ർ, അ​ൻ​വ​ർ കു​നി​മ​ൽ, ന​യ​ൻ‌ ജെ ​ഷാ, പ്ര​ദീ​പ് ഹു​ഡി​നോ, സ​നാ​ഫ് പാ​ല​ക്ക​ണ്ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

മ​ല​യാ​ളം ക​ൾ​ച​റ​ൽ സെൻറ​ർ അ​നു​ശോ​ച​ന​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. എം. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. അ​ബൂ​ബ​ക്ക​ർ, സി. ​ര​മേ​ശ്, രാ​ധാ​കൃ​ഷ്ണ​ൻ ബേ​പ്പൂ​ർ, എ.​കെ. മു​ഹ​മ്മ​ദ​ലി, ഇ. ​സു​രേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UA KhaderWriterCommemorative speech
Next Story