പ്രതികളെ കസ്റ്റഡിയിൽ വാങ്ങും; കഞ്ചാവെത്തിച്ചത് ആന്ധ്രയിൽനിന്ന്
text_fieldsകോഴിക്കോട്: കാറിൽ കടത്തിയ 19 കിലോ കഞ്ചാവുമായി പിടിയിലായ യുവാവിനെയും യുവതിയെയും കൂടുതൽ ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി കുന്ദമംഗലം പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പ്രതികളെ വിട്ടുകിട്ടാൻ ഉടൻ കോടതിയിൽ അേപക്ഷ നൽകുമെന്ന് കുന്ദമംഗലം ഇൻസ്പെക്ടർ യൂസഫ് നടത്തറമ്മൽ പറഞ്ഞു. തൃശൂർ പൂങ്കുന്നം സ്വദേശി മാളിയേക്കൽ വീട്ടിൽ ലീന ജോസ് (42), പാലക്കാട് പട്ടാമ്പി സ്വദേശി തിരുവേഗപുറം പൂവൻതല വീട്ടിൽ സനൽ (36) എന്നിവരാണ് തിങ്കളാഴ്ച അറസ്റ്റിലായത്. ആന്ധ്രയിൽനിന്നാണ് കഞ്ചാവ് ലഭിച്ചെതന്നും വയനാട്ടിൽ വിൽപനക്ക് െകാണ്ടുപോവുകയായിരുന്നുവെന്നുമാണ് പ്രതികളുടെ മൊഴി.ഇരുവരും ആദ്യമായാണ് കഞ്ചാവ് കടത്തുന്നതെന്ന് പ്രാഥമികാേന്വഷണത്തിൽ വ്യക്തമായിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

