ബലാത്സംഗമുൾപ്പെടെ നാൽപതോളം കേസിലെ പ്രതി അറസ്റ്റിൽ
text_fieldsശിഹാബുദ്ദീൻ
കോഴിക്കോട്: ബലാത്സംഗമുൾപ്പെടെ നാൽപതോളം കേസുകളിലെ പ്രതി അറസ്റ്റിൽ. മലപ്പുറം പുത്തൂർ കാളൂർ പുതുപ്പള്ളി പാലക്കവളപ്പിൽ ശിഹാബുദ്ദീൻ (37) ആണ് അറസ്റ്റിലായത്. മെഡിക്കൽ കോളജ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കേസെടുത്തതോെട മൂന്നാഴ്ചയായി ഒളിവിൽ കഴിഞ്ഞ പ്രതിയെ മടവൂർ ഭാഗത്തുനിന്ന് നോർത്ത് അസി. കമീഷണർ കെ. അഷ്റഫിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റുചെയ്തത്.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലായാണ് ഇയാൾക്കെതിരെ കേസുള്ളത്. സ്ത്രീകളെ മന്ത്രവാദവും മറ്റും നടത്തുന്നവരുെട അടുക്കലെത്തിച്ച് സ്വർണാഭരണമുൾപ്പെടെ തട്ടിയെടുക്കുകയും മാനഭംഗപ്പെടുത്തുകയുമാണത്രെ രീതി. 14 മൊബൈൽ സിം കാർഡുകൾ ഇയാൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
നിരന്തരം ഇതര സംസ്ഥാനങ്ങളിലുൾപ്പെടെ യാത്രചെയ്യുന്നതിനാലാണ് പിടികിട്ടാതിരുന്നത്. ടി.വി. ധനഞ്ജയദാസ്, ടി.എം. വിപിൻ, പി.കെ. സൈനുദ്ദീൻ, ഒ. ഉണ്ണി നാരായണൻ, കെ.വി. രാജേന്ദ്രകുമാർ, വി. മനോജ് കുമാർ, ജംഷീന, സനിത്ത്, കൃജേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

