Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതോൽവി, വോട്ടുചോർച്ച:...

തോൽവി, വോട്ടുചോർച്ച: കോൺഗ്രസിലും ബി.ജെ.പിയിലും നടപടി വരും

text_fields
bookmark_border
തോൽവി, വോട്ടുചോർച്ച: കോൺഗ്രസിലും ബി.ജെ.പിയിലും നടപടി വരും
cancel

കോഴിക്കോട്​: തെരഞ്ഞെടുപ്പിലെ തോൽവിയും വോട്ടുചോർച്ചയുമായി ബന്ധപ്പെട്ട്​ കോൺഗ്രസും ബി.ജെ.പിയും നടപടിക്കൊരുങ്ങുന്നു. ഇരു പാർട്ടികളും വിഷയത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ച്​ കാര്യങ്ങൾ പഠിക്കുകയാണ്​. തുടർച്ചയായി നാലാംതവണയും കോൺഗ്രസിന്​ ജില്ലയിൽ നിന്ന്​ ഒറ്റ എം.എൽ.​എയെപോലും നിയമസഭയിലെത്തിക്കാൻ കഴിയാത്തത്​ നേതൃത്വത്തി​‍ൻെറ കഴിവുകേടായാണ്​ വിലയിരുത്തുന്നത്​.

തന്നെ തോൽപിക്കാൻ പ്രാദേശിക നേതാക്കളടക്കം പ്രവർത്തിച്ചതായി ബാലുശ്ശേരിയിലെ​ സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയും, പാർട്ടി ആവശ്യപ്പെട്ട പ്രകാരം കുന്ദമംഗലത്ത്​ മത്സരിച്ചതോടെ ഡി.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന്​ നീ​ക്കിയെന്ന്​ ദിനേശ്​ പെരുമണ്ണയും ഇതിനകം ബന്ധപ്പെട്ടവരെ പരാതി അറിയിച്ചിട്ടുണ്ട്​. ബാല​ുശ്ശേരി മണ്ഡലത്തിലെ ചിലർക്കെതിരെ ഉടൻ നടപടിയുണ്ടാവുമെന്നാണ്​ വിവരം​. മാത്രമല്ല, സംസ്ഥാന ധാരണയുടെ ഭാഗമായാണെങ്കിലും ഡി.സി.സി നേതൃത്വം മാറിയാലേ ഭാവിയിലെങ്കിലും വിജയിക്കാനാവൂ എന്ന്​ പ്രാദേശിക നേതാക്കളിൽ പലരും ആവശ്യപ്പെട്ടിട്ടുമുണ്ട്​.

ബി.ജെ.പിക്ക്​ 'എ ക്ലാസ്'​ മണ്ഡലങ്ങളിലടക്കം 13ൽ ഒമ്പതിട​ത്ത്​ മുമ്പത്തേക്കാൾ വോട്ട്​ കുറഞ്ഞതാണ്​ നടപടിക്ക്​ കളമൊരുക്കുന്നത്​. ദേശീയ നേതാക്കളെ എത്തിച്ച്​ പണക്കൊഴുപ്പോ​െട പ്രചാരണം നടത്തിയിട്ടും വോട്ടുകുറഞ്ഞത്​ ജില്ല നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു​. ചില നേതാക്കൾ എല്ലാ മണ്ഡലത്തിലും പ്രചാരണത്തിന്​ പോയില്ലെന്നതും ഗ്രൂപ് ​പോരും ചർച്ചയായതോടെ പരസ്യ പ്രതികരണം വിലക്കി എല്ലാം പർട്ടി പരിശോധിച്ചുവരുകയാണ്​. നേതൃത്വത്തെയടക്കം മാറ്റണമെന്ന പൊതുധാരണയാണ്​ പാർട്ടിയിലുള്ളത്​.

ബി.ജെ.പിക്ക്​ വലിയ ശക്​തിയുള്ള കുന്ദമംഗലത്ത്​ ജില്ല പ്രസിഡൻറ്​ അഡ്വ. വി.കെ. സജീവന്​ 5,030ഉം ബേപ്പൂരിൽ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്​ ബാബുവിന്​ 1691 വോട്ടുമാണ്​ കുറഞ്ഞത്​. ത്രികോണ മത്സരമെന്ന്​ വിശേഷിപ്പിക്കപ്പെട്ട, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്​ മത്സരിച്ച കോഴിക്കോട്​ നോർത്തിലാണെങ്കിൽ മുൻ വർഷത്തേക്കാൾ കേവലം1092 വോട്ട്​ മാത്രമേ കൂടിയുള്ളൂ. ഇക്കാര്യത്തിലെല്ലാം വീഴ്​ച പരിശോധിച്ച്​ ബന്ധപ്പെട്ടവർക്കെതി​െ​ര നടപടി വേണമെന്നാണ്​ ജില്ല സമിതിയിലടക്കം വിമർശനമുയർന്നത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressDefeatvote leakageBJP
News Summary - Defeat, vote leakage: Action will be taken in Congress and BJP
Next Story