Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഈ തെരുവിൽ ഇനി ആരും...

ഈ തെരുവിൽ ഇനി ആരും ഒറ്റപ്പെടില്ല: കുഴഞ്ഞുവീഴുന്നവരെ രക്ഷിക്കാൻ സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്​മ ഇടപെടുന്നു

text_fields
bookmark_border
ഈ തെരുവിൽ ഇനി ആരും ഒറ്റപ്പെടില്ല: കുഴഞ്ഞുവീഴുന്നവരെ രക്ഷിക്കാൻ സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്​മ ഇടപെടുന്നു
cancel

കോഴിക്കോട്​: ആൾക്കൂട്ടത്തിനിടയിൽപോലും കുഴഞ്ഞുവീണാൽ കോവിഡ്​ ഭീതിമൂലം ആരും രക്ഷാപ്രവർത്തനത്തിന്​ തയാറാവാത്ത അവസ്ഥ ഒഴിവാക്കാൻ സന്നദ്ധപ്രവർത്തകരും ആരോഗ്യമേഖലയിലെ വിദഗ്​ധരും ഇടപെടുന്നു. കൺസോർട്യം ഒാഫ്​ വളൻററി ഏജൻസിയും (സി.വി.എ) ഡോക്​ടർമാരും സന്നദ്ധപ്രവർത്തകരുമടങ്ങുന്ന കൂട്ടായ്​മയായ 'വെൽനസ്​ ഫൗണ്ടേഷനു'മാണ് കോവിഡ്​ ​േ​പ്രാ​േട്ടാകാേൾ പാലിച്ച്​ ​അടിയന്തര സഹായം നൽകുന്ന പദ്ധതി തയാറാക്കുന്നത്​.

ഇതുസംബന്ധിച്ച്​ സർക്കാറുമായി ആശയവിനിമയം നടത്തുമെന്ന്​ വെൽനെസ്​ ഫൗണ്ടേഷൻ പ്രതിനിധി അക്​ബർ അലിഖാൻ പറഞ്ഞു. 'കോവിഡ്​ ഭീതി: കുഴഞ്ഞുവീഴുന്നവർ റോഡിൽ കിടന്ന്​ മരിക്കുന്നു' തലക്കെട്ടിൽ കഴിഞ്ഞ ദിവസം 'മാധ്യമം' റിപ്പോർട്ട്​ പ്രസിദ്ധീകരിച്ചതി​നെ തുടർന്നാണ്​ സന്നദ്ധപ്രവർത്തകരുടെ ഇടപെടൽ.

പൊതുപ്രവർത്തകൻ അഷ്​റഫ് കാപ്പാട്​​ ഉൾപ്പെടെ നാലുപേർ കുഴഞ്ഞുവീണുമരിച്ച സംഭവത്തിൽ ജനം കാഴ്​ചക്കാരായി നിന്ന അവസ്ഥയെ കുറിച്ചായിരുന്നു മാധ്യമ റിപ്പോർട്ട്​. ഇൗ വാർത്തയെ തുടർന്ന്​ സിറ്റി പൊലീസ്​ ബോധവത്​കരണ പോസ്​റ്റർ തയാറാക്കി. 'അരുത്​ കോവിഡ്​ ഭീതി കാരണം മനുഷ്യത്വം മറക്കാതിരിക്കുക, ഭയം വേണ്ട ജാഗ്രത മതി' എന്ന സന്ദേശപ്രചാരണമാണ്​ കേരള പൊലീസി​െൻറ ലേബലിൽ സാമൂഹ മാധ്യമങ്ങളിലൂടെ നടത്തിയത്​.

ആംബുലൻസുകളിൽ പി.പി.ഇ കിറ്റ്​ ധരിച്ച ആരോഗ്യപ്രവർത്തകരോ വളൻറിയർമാരോ എത്തിയാലേ കുഴഞ്ഞുവീണുകിടക്കുന്നവരെ ആശുപത്രിയിൽ എത്തിക്കാനാവൂ എന്ന സാഹചര്യമാണ്​ നിലവിലുള്ളത്​. നാട്ടുകാർക്ക്​ ഇത്തരം ഘട്ടങ്ങളിൽ ചെയ്യേണ്ട അടിയന്തര രക്ഷാപ്രവർത്തനത്തെ കുറിച്ച്​ ബോധവത്​കരണം നടത്താനും പി.പി.ഇ കിറ്റുകളുടെ ലഭ്യത പൊതുസ്ഥലങ്ങളിൽ ലഭ്യമാക്കുന്നതുമുൾപ്പെടെ പദ്ധതികളാണ്​ സന്നദ്ധസംഘടന കൂട്ടായ്​മ തയാറാക്കുന്നത്​. അതോടൊപ്പം ആംബുലൻസ്​ സർവിസുകളുടെ ഏകോപനം കാര്യക്ഷമമാക്കാനും ചർച്ചകൾ നടക്കുന്നുണ്ട്​.

ഇതുസംബന്ധിച്ച ചർച്ചയിൽ ഡോ. അജിൽ അബ്​ദുല്ല, ഡോ. സലീം ദോഹ, അക്​ബർഅലി ഖാൻ, എ.പി. അബ്​ദുൽ സമദ്, കെ.പി. മുസ്​തഫ, പി. സിക്കന്തർ, എം.സി. അക്​ബർ ചാലിയം എന്നിവർ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut​Covid 19public deathwelness foundation
Next Story