Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനൊമ്പരമായി ഷൈജയുടെ...

നൊമ്പരമായി ഷൈജയുടെ മരണം

text_fields
bookmark_border
നൊമ്പരമായി ഷൈജയുടെ മരണം
cancel
camera_alt

ഷൈജ ഭർത്താവിനും

മകൾക്കുമൊപ്പം

കോ​ഴി​ക്കോ​ട്: ക​ലോ​ത്സ​വ​വേ​ദി​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​വും സം​ഘാ​ട​ക​യു​മാ​യ പു​തി​യ​ങ്ങാ​ടി എ​ട​ക്കാ​ട് സ​ർ​വ​ശ്രീ​യി​ൽ ഷൈ​ജ​യു​ടെ മ​ര​ണം ര​ക്ഷി​താ​ക്ക​ളെയും നൃ​ത്താ​ധ്യാ​പ​കരെ​യും കു​ട്ടി​കളെ​യും സങ്കടത്തിലാഴ്ത്തി. വ​ർ​ഷ​ങ്ങ​ളാ​യി എ​ല്ലാ ജി​ല്ല-​സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​ക​ളി​ലും മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും സ​ഹാ​യി കൂ​ടി​യാ​യി​രു​ന്നു അ​വ​ർ.

മ​ത്സ​രം ആ​രം​ഭി​ക്കു​ന്ന​തി​ന്റെ ത​ലേ​ദി​വ​സം മു​ഖ്യ​വേ​ദി​യാ​യ വി​ക്രം മൈ​താ​നി​യി​ലെ​ത്തി ഫോ​ട്ടോ എ​ടു​ത്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​ലോ​ത്സ​വ​ത്തി​ന്റെ ആ​ദ്യ​ദി​നം മ​ത്സ​രം ക​ണ്ട് ഭ​ർ​ത്താ​വി​നൊ​പ്പം സ്കൂ​ട്ട​റി​ൽ പോ​ക​വെ ഇം​ഗ്ലീ​ഷ് പ​ള്ളി​ക്ക​ടു​ത്ത് ബ​സി​ടി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ആം​ഗ്ലോ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ പ​ഠി​ക്കവെ മ​ക​ൾ ശാം​ഭ​വി പ​ല​ത​വ​ണ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ ന​ർ​ത്ത​ക​ർ​ക്ക് പു​തി​യ അ​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി​ന​ൽ​കു​ന്ന​തി​ൽ വ​ലി​യ സം​ഭാ​വ​ന​യാ​ണ് ഷൈ​ജ​യു​ടേ​ത്. ഷൈ​ജ​യു​ടെ മ​ര​ണ​വി​വ​രം മ​ത്സ​രാ​ർ​ഥികളെ ദുഃഖത്തിലാഴ്ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathshaija
News Summary - death of shaija
Next Story