അഞ്ചു വയസ്സുകാരിയുടെ മരണം: മാതാവിനെ നിരീക്ഷിക്കും
text_fieldsകോഴിക്കോട്: ചാമുണ്ഡിവളപ്പിൽ അഞ്ചു വയസ്സുകാരിയെ ശ്വാസം മുട്ടിച്ചുകൊന്ന കേസില്‍ മാതാവ് സമീറയെ മനഃശാസ്ത്ര വിദഗ്ധര്‍ നിരീക്ഷിക്കും. മാനസിക പ്രശ്നങ്ങളുള്ളതിനാലാണ് കൊലയെന്ന സംശയത്തെ തുടർന്നാണിത്. മനഃശാസ്ത്ര വിഭാഗത്തിെൻറ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് തുടര്‍നടപടിയെടുക്കുക.
യുവതിയെ നിരീക്ഷിച്ചുവരുകയാണെന്നും ദിവസങ്ങളോളം നിരീക്ഷണം ആവശ്യമാണെന്നും കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്. സമീറക്ക് മാനസികരോഗമില്ലെന്ന വിവരവും പൊലീസിന് ലഭിക്കുന്ന സാഹചര്യത്തിൽ ചികിത്സിക്കുന്ന ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുമെന്ന് പന്നിയങ്കര പൊലീസ് അറിയിച്ചു.
പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്ജന്മാരുടെ മൊഴി അടുത്ത ദിവസം പൊലീസ് രേഖപ്പെടുത്തും. അന്ധവിശ്വാസം കൊലക്ക് കാരണമെന്ന് പൊലീസ് കരുതുന്നു. യുവതി സന്ദർശിച്ച സിദ്ധനെയും ചോദ്യംചെയ്യും. കഴിഞ്ഞ ബുധനാഴ്ചയാണ് പയ്യാനക്കല്‍ ചാമുണ്ഡിവളപ്പില്‍ നവാസ്-സമീറ ദമ്പതികളുടെ മകള്‍ ആയിഷ റെന മരിച്ചത്.

