Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകലുങ്കിനോട് ചേർന്ന...

കലുങ്കിനോട് ചേർന്ന വിടവിൽ വീണ് മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
കലുങ്കിനോട് ചേർന്ന വിടവിൽ വീണ് മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമീഷൻ
cancel
Listen to this Article

കോഴിക്കോട്: പുനരുദ്ധാരണം നടക്കുന്ന വടകര വില്യാപ്പള്ളി റോഡിൽ അമരാവതി ബസ് സ്റ്റോപ്പിന് സമീപം നിർമാണം പാതി പൂർത്തിയായ കലുങ്കിനോട് ചേർന്ന വിടവിൽ വീണ് ഒരാൾ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

കേരള റോഡ് ഫണ്ട് ബോർഡ്, പൊതുമരാമത്ത് ദേശീയപാതാ വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർമാരും കോഴിക്കോട് റൂറൽ പൊലീസ് മേധാവിയും പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ നിർദേശിച്ചു. ഫെബ്രുവരി 19ന് കോഴിക്കോട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.

കഴിഞ്ഞ ഡിസംബർ 29 നായിരുന്നു സംഭവം. ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണ് ദാരുണ സംഭവത്തിന് കാരണമെന്ന് പരാതിക്കാരനായ കെ. സെയ്തലവി പറഞ്ഞു. വില്യാപ്പള്ളി ഏലത്ത് മൂസയാണ് (55) മരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human Rights CommissionDeathsdangerous culvertKozhikode
News Summary - Death due to falling into a gap near a culvert: Human Rights Commission orders investigation
Next Story