ആശുപത്രിയിലേക്ക് നൽകിയ കുടിവെള്ളത്തിൽ ചത്ത തവള
text_fieldsവടകര: മടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വിതരണം ചെയ്ത കുടിവെള്ളത്തിൽ ചത്ത തവള. ചോറോട് വള്ളിക്കാട് ടൗണിന് സമീപം പ്രവർത്തിക്കുന്ന കുടിവെള്ള വിതരണക്കാരായ മലബാർ ഏജൻസി വിതരണം ചെയ്ത കുടിവെള്ളത്തിലാണ് ചത്ത തവളയെ കണ്ടെത്തിയത്.
കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസറുടെ നിർദേശത്തെ തുടർന്ന് ഓർക്കാട്ടേരി സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരി സ്ഥാപനത്തിൽ പരിശോധന നടത്തി. കുടിവെള്ളം കൊണ്ടുവന്നത് മലപ്പുറം ജില്ലയിലെ കീഴുപറമ്പ് എം.സി ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിൽ നിന്നാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. നിയമനടപടി സ്വീകരിക്കാൻ ചോറോട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.പി. സുനിലിന് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. ട്വിങ്കിൾ കൃഷ്ണയുടെ നേതൃത്വത്തിൽ മലബാർ ഏജൻസി പൂട്ടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

