ദയ കാക്കുനി; ദശവാർഷിക-കെട്ടിടോദ്ഘാടന പരിപാടികൾക്ക് ഇന്ന് തുടക്കം
text_fieldsപാണക്കാട് സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന കാക്കുനി
ദയ കെട്ടിടം
വേളം: ദയ സെന്റർ ഫോർ ഹെൽത്ത് ആൻഡ് റിഹാബിലിറ്റേഷൻ (ഡി.സി.എച്ച്.ആർ) കാക്കുനിയുടെ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന പരിപാടികൾക്ക് ശനിയാഴ്ച തുടക്കം. രാവിലെ 10ന് പാലിയേറ്റിവ് കോൺഗ്രിഗേറ്റ് മീറ്റ് അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയാകും.
വൈകീട്ട് ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനം കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ അഡ്വ. കെ.എൻ.എ. ഖാദർ മുഖ്യാതിഥിയാകും.
ഞായറാഴ്ച രാവിലെ ഒമ്പതിന് നടക്കുന്ന വിമൻസ് കോൺക്ലേവ് മുൻ എം.എൽ.എ കെ.എം. ഷാജി ഉദ്ഘാടനം ചെയ്യും. സുലൈമാൻ മേൽപത്തൂർ പ്രഭാഷണം നടത്തും. വൈകീട്ട് നാലിന് ലീഡേഴ്സ് സമ്മിറ്റ് പാണക്കാട് റഷീദലി തങ്ങൾ ഉദ്ഘാടനം ചെയ്യും. റാഷിദ് ഗസാലി മുഖ്യപ്രഭാഷണം നടത്തും. മുൻ പി.എസ്.സി അംഗം ടി.ടി. ഇസ്മായിൽ, നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി എന്നിവർ മുഖ്യാതിഥികളാകും.
രാത്രി എട്ടിന് മെഡി മീറ്റ് വടകര ഡിവൈ.എസ്.പി ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യും. ഡോ. അമീർ അലി, ഡോ. സചിത്ത് എന്നിവർ മുഖ്യാതിഥികളാകും. തിങ്കളാഴ്ച വൈകീട്ട് ആറിന് ദയ കെട്ടിടോദ്ഘാടനം പാണക്കാട് സാദിഖലി തങ്ങൾ നിർവഹിക്കും. മുനവ്വറലി ശിഹാബ് തങ്ങൾ, കെ. മുരളീധരൻ എം.പി, ഡോ. എം.കെ. മുനീർ എം.എൽ.എ, പാറക്കൽ അബ്ദുല്ല, കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ എന്നിവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

