Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെള്ളയിൽ മാലിന്യ...

വെള്ളയിൽ മാലിന്യ പ്ലാന്‍റിനെതിരെ രാപ്പകൽ സമരം

text_fields
bookmark_border
kk rema
cancel
camera_alt

വെ​ള്ള​യി​ൽ മാ​ലി​ന്യ​പ്ലാ​ൻ​റ്​​ പ​ദ്ധ​തി​ക്കെ​തി​രെ ന​ട​ന്ന രാ​പ്പ​ക​ൽ സ​മ​ര​ത്തി​ന്‍റെ സ​മാ​പ​നം കെ.​​കെ. ര​മ എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

കോ​ഴി​​ക്കോ​ട്​: വെ​ള്ള​യി​ൽ വാ​ർ​ഡി​ലെ ആ​വി​ക്ക​ൽ തോ​ടി​ന് സ​മീ​പം ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ നി​ർ​മി​ക്കാ​ൻ പോ​കു​ന്ന സീ​വേ​ജ് മാ​ലി​ന്യ പ്ലാ​ന്‍റി​നെ​തി​രെ ജ​ന​കീ​യ സ​മ​ര​സ​മി​തി നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു ദി​വ​സ​ത്തെ രാ​പ്പ​ക​ൽ സ​മ​രം സ​മാ​പി​ച്ചു. സ​മാ​പ​ന​സ​മ്മേ​ള​നം കെ.​കെ. ര​മ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​ർ​ച്ച് 28ന് ​രാ​വി​ലെ 10ന് ​പു​തി​യ​ക​ട​വി​ലെ നി​ർ​ദി​ഷ്ട പ​ദ്ധ​തി​പ്ര​ദേ​ശ​ത്തെ സ​മ​ര​പ്പ​ന്ത​ലി​ൽ ആ​രം​ഭി​ച്ച സ​മ​ര​പ​രി​പാ​ടി​യി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​മാ​യി​രു​ന്നു. വി​വി​ധ സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ളും നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. രാ​ത്രി വൈ​കി​യും നൂ​റു​ക​ണ​ക്കി​ന് പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ തി​രു​വ​ന​ന്ത​പു​രം മു​ട്ട​ത്ത​റ​യി​ലെ​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​യും സീ​വേ​ജ് പ്ലാ​ന്‍റ്​ സ​ന്ദ​ർ​ശി​ക്കു​ക​യും സ​മ​ര​പ്പ​ന്ത​ലി​ൽ​വ​ച്ച് ഈ ​പ്ലാ​ന്റു​ക​ളു​ടെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ വ്യ​ക്​​ത​മാ​ക്കു​ന്ന വി​ഡി​യോ സ​മ​ര​വേ​ദി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.

ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​കൊ​ണ്ട് പ്ലാ​ന്റു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ അ​ധി​കാ​രി​ക​ളെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സ​മ​ര​സ​മി​തി ആ​വ​ർ​ത്തി​ച്ചു. കെ-​റെ​യി​ൽ വി​രു​ദ്ധ സ​മ​ര​സ​മി​തി ക​ൺ​വീ​ന​ർ ടി.​ടി. ഇ​സ്മ​യി​ൽ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ സൗ​ഫി​യ അ​നീ​ഷ്, മൂ​ന്നാ​ലി​ങ്ങ​ൽ വാ​ർ​ഡ് കൗ​ൺ​സി​ല​ർ കെ. ​റം​ല​ത്ത്, കെ. ​മു​ഹ​മ്മ​ദ​ലി (മു​സ്​​ലിം ലീ​ഗ്), അ​ഡ്വ. എം. ​രാ​ജ​ൻ (കോ​ൺ​ഗ്ര​സ്), ല​സി​ത ടീ​ച്ച​ർ (എ​സ്.​ഡി.​പി.​ഐ), സ​ജീ​ർ (മു​സ്​​ലിം ലീ​ഗ്), കെ. ​ഷ​മീ​ർ (എ​സ്.​ഡി.​പി.​ഐ), ഉ​സ്മാ​ൻ ഹാ​ജി (മു​സ്​​ലിം ലീ​ഗ്), ജ​ന​കീ​യ സ​മ​ര​സ​മി​തി ക​ൺ​വീ​ന​ർ ഇ​ർ​ഫാ​ൻ ഹ​ബീ​ബ്, ചെ​യ​ർ​മാ​ൻ ടി. ​ദാ​വൂ​ദ്, ജ്യോ​തി കാ​മ്പു​റം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vellayil waste plantDay Night strike
News Summary - Day Night strike against the waste plant in Vellayil
Next Story