സിയയും കുഞ്ഞു സബിയയും അരങ്ങിൽ; വീണ്ടും ചരിത്രം
text_fieldsസിയയും കുഞ്ഞും ഭരതനാട്യം അവതരിപ്പിച്ചപ്പോൾ
കോഴിക്കോട്: ട്രാൻസ് വുമൺ സിയ സഹദിന്റെ ഭരതനാട്യം അരങ്ങേറ്റം ശ്രദ്ധേയമായി. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലാണ് ട്രാൻസ് ദമ്പതികളിൽപ്പെട്ട സിയയും അവരുടെ രണ്ടര വയസുള്ള കുഞ്ഞും ഭരതനാട്യം അവതരിപ്പിച്ചത്. ആദ്യമായാണ് ട്രാൻസ് സമൂഹത്തിൽ നിന്ന് അമ്മയും കുഞ്ഞും അരങ്ങിലെത്തിയത്.
പ്രമുഖനൃത്താധ്യാപകനായ ഡോ. ഹർഷന്റെ കീഴിലാണ് സിയ ഭരതനാട്യം അഭ്യസിച്ചത്. നേരത്തെ തന്നെ നൃത്തകലയിൽ താൽപര്യമുള്ള സിയ നിരവധി വേദികളിൽ നൃത്ത മവതരിപ്പിച്ചുണ്ട്. സബിയ എന്ന കുഞ്ഞിന് ജൻമം നൽകിയതോടെയാണ് ട്രാൻസ് ദമ്പതികളായ സിയയും സഹദും ചരിത്രത്തിലിടം നേടിയത്.
സിയ പുരുഷനായി ജനിച്ച് സ്ത്രീയായി മാറി വ്യക്തിയാണ്. സ്ത്രീയായി ജനിച്ച് പുരുഷനായി മാറിയ ആളാണ് സഹദ്. ഇവരുടെ കുഞ്ഞാണ് സബിയ. ട്രാൻസ് ദമ്പതികൾക്ക് പിറന്ന കുഞ്ഞ് എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സബിയയും അരങ്ങിലെത്തി സിയക്കൊപ്പം നൃത്തമവതരിപ്പിച്ചത് സദസ്സിന് കൗതുകം പകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

