Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി കെട്ടിട ബലക്ഷയം: മറ്റൊരു വിദഗ്ധസമിതി കൂടി പരിശോധിക്കണമെന്ന്​ തൊഴിലാളി സംഘടകൾ

text_fields
bookmark_border
കെ.എസ്.ആർ.ടി.സി കെട്ടിട ബലക്ഷയം: മറ്റൊരു വിദഗ്ധസമിതി കൂടി പരിശോധിക്കണമെന്ന്​ തൊഴിലാളി സംഘടകൾ
cancel
camera_alt

കോ​ഴി​ക്കോ​ട് കെ.എസ്.ആർ.ടി.സി ബസ് സ്​റ്റാൻഡിലെ തൂണുകൾ

കോ​ഴി​ക്കോ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​​സ്​​റ്റാ​ൻ​ഡ്​​​ ബ​ല​ക്ഷ​യ വി​ഷ​യ​ത്തി​ൽ ചെ​ന്നൈ ഐ.​ഐ.​ടി​യു​ടെ റി​പ്പോ​ർ​ട്ടി​നു പു​റ​മെ മ​റ്റൊ​രു വി​ദ​ഗ്ധ​സ​മി​തി​യു​ടെ പ​രി​ശോ​ധ​ന​യും നി​ർ​ദേ​ശ​ങ്ങ​ളും തേ​ട​ണ​മെ​ന്നും അ​തി​നു​ശേ​ഷം മാ​ത്ര​മേ തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​വൂ എ​ന്നും തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ. കെ​ട്ടി​ട ബ​ല​ക്ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ ന​ട​ക്കു​മ്പോ​ൾ സ്​​റ്റാ​ൻ​ഡ്​​​ മാ​റു​ന്ന​ത്​ ച​ർ​ച്ച​ചെ​യ്യാ​ൻ കോ​ഴി​ക്കോ​ട് ഡി.​ടി.​ഒ മ​നോ​ജ്​ കു​മാ​ർ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ്​ അം​ഗീ​കൃ​ത സം​ഘ​ട​ന​ക​ൾ ഒ​രേ നി​ല​പാ​ട്​ മു​ന്നോ​ട്ടു​വെ​ച്ച​ത്.

ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി പ​ണി തു​ട​ങ്ങു​ന്ന സ​മ​യ​ത്ത് മാ​ത്ര​മേ ബ​സ്​ സ്​​റ്റാ​ൻ​ഡ്​​ മാ​റ്റാ​വൂ. ബ​ല​പ്പെ​ടു​ത്ത​ൽ ജോ​ലി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക​യും ടെ​ർ​മി​ന​ലി​ൽ ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന എ​ല്ലാ സ്ഥ​ല​ങ്ങ​ളും തു​ട​ർ​ന്നും കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും എ​ന്നു​ള്ള ഉ​റ​പ്പ് ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ നി​ന്ന് രേ​ഖാ​മൂ​ലം അം​ഗീ​കൃ​ത സം​ഘ​ട​ന​ക​ൾ​ക്ക് ല​ഭി​ക്കു​ക​യും വേ​ണ​മെ​ന്ന്​ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. ബ​ല​പ്പെ​ടു​ത്ത​ൽ ജോ​ലി ന​ട​ക്കു​മ്പോ​ൾ പ്ര​വൃ​ത്തി നി​രീ​ക്ഷി​ക്കാ​ൻ സം​ഘ​ട​ന​ക​ൾ​ക്ക് അ​നു​വാ​ദം വേ​ണം. താ​ഴെ ഭാ​ഗ​ത്തെ തൂ​ണു​ക​ളു​ടെ വി​സ്താ​രം കൂ​ട്ടി​യാ​ൽ ബ​സു​ക​ൾ നി​ർ​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ആ ​രീ​തി​യി​ലു​ള്ള നി​ർ​മാ​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്നും സം​ഘ​ട​ന​ക​ൾ വ്യ​ക്ത​മാ​ക്കി.

സ​ർ​വി​സു​ക​ൾ പാ​വ​ങ്ങാ​ട്ടേ​ക്ക് മാ​റ്റു​ന്ന​ത് കോ​ർ​പ​റേ​ഷ​ന്‌ വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തും. മാ​ത്ര​മ​ല്ല പാ​വ​ങ്ങാ​ട്ട് സൗ​ക​ര്യ​ങ്ങ​ൾ വ​ള​രെ അ​പ​ര്യാ​പ്ത​വും കെ​ട്ടി​ട​ങ്ങ​ൾ ബ​ല​ക്ഷ​യം സം​ഭ​വി​ച്ച​തു​മാ​ണ്. സ​ർ​വി​സു​ക​ൾ ന​ട​ക്കാ​വി​ലെ മേ​ഖ​ല വ​ർ​ക്​​ഷോ​പ്പി​ൽ​നി​ന്നും ഓ​പ​റേ​റ്റ് ചെ​യ്യ​ണം. സ​ർ​വി​സു​ക​ൾ മൊ​ഫ്യൂ​സ​ൽ സ്​​റ്റാ​ൻ​ഡി​ലേ​ക്ക് മാ​റു​മ്പോ​ൾ പാ​ല​ക്കാ​ട്, തൃ​ശൂ​ർ, മ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്കു​ള്ള സ്വ​കാ​ര്യ ബ​സു​ക​ൾ നി​ർ​ത്തു​ന്ന കി​ഴ​ക്കു​വ​ശ​ത്തു​ള്ള ട്രാ​ക്കു​ക​ൾ മു​ഴു​വ​നാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് അ​നു​വ​ദി​ക്ക​ണം. സി​റ്റി സ​ർ​വി​സു​ക​ൾ ഓ​പ​റേ​റ്റ് ചെ​യ്യാ​ൻ നി​ല​വി​ലെ ടെ​ർ​മി​ന​ലി​ന് മു​ന്നി​ൽ ബ​സ് ബേ ​അ​നു​വ​ദി​ക്ക​ണം. കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ സ്ഥ​ല​ത്തു​ള്ള കി​ണ​ർ സ്വ​കാ​ര്യ ക​മ്പ​നി​ക്ക് പ​തി​ച്ചു​ന​ൽ​കി​യ​ത്​ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും സം​ഘ​ട​ന നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ സി.​എ. പ്ര​മോ​ദ്, ഡി.​പി. നി​സാ​ർ, പി. ​ഷൈ​ജു, ടി.​കെ. നൗ​ഷാ​ദ്, എ​ൻ.​പി. സ​നീ​ഷ് കു​മാ​ർ, എ.​എ​സ്. പ്ര​ബീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buildingKSRTC
News Summary - Damage to KSRTC building: Another panel of experts check further
Next Story