Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഈ വഴികളിൽ ക്രിമിനലുകൾ...

ഈ വഴികളിൽ ക്രിമിനലുകൾ വാഴുന്നു...

text_fields
bookmark_border
ഈ വഴികളിൽ ക്രിമിനലുകൾ വാഴുന്നു...
cancel

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ന്റെ ഹൃ​ദ​യ​മാ​ണ് മാ​വൂ​ർ റോ​ഡ്. തി​ക്കും തി​ര​ക്കു​മു​ണ്ടെ​ങ്കി​ലും ഏ​റ്റ​വും ശാ​ന്ത​മാ​യ ഇ​ടം. പ്ര​​ത്യേ​കി​ച്ചും കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡും പ​രി​സ​ര​വും. പ​ക്ഷേ, രാ​ത്രി​യാ​യാ​ൽ ഈ ​പ്ര​ദേ​ശ​ത്തി​ന്റെ മു​ഖം മാ​റും. ക്രി​മി​ന​ലു​ക​ളും മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളും അ​നാ​ശാ​സ്യ​പ്ര​വ​ർ​ത്ത​ക​രും ക​ടി​ഞ്ഞാ​ൺ ഏ​റ്റെ​ടു​ക്കു​ന്ന ന​ഗ​ര​ത്തി​ന്റെ ഇ​രു​ണ്ട മു​ഖ​മാ​യി മാ​റും.

ക​ഴി​ഞ്ഞ കു​റ​ച്ചു​കാ​ല​ങ്ങ​ളാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡും പ​രി​സ​ര​വും ഏ​താ​ണ്ട് ഇ​തേ അ​വ​സ്ഥ​യി​ലാ​ണ്. ഇ​തി​ന്റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ദൃ​ഷ്ടാ​ന്ത​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മാ​വൂ​ർ റോ​ഡി​ൽ​നി​ന്ന് ശ്രീ​ക​​​ണ്ഠേ​ശ്വ​രം ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള ഇ​ട​വ​ഴി​യി​ൽ ന​ട​ന്ന മ​ര​ണം.

ഗോ​തീ​ശ്വ​രം സ്വ​ദേ​ശി വി​നോ​ദ്കു​മാ​ർ (44) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ജൂ​ലൈ 14നാ​ണ് ശ​രീ​ര​മാ​സ​ക​ലം മു​റി​വേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ദി​വാ​ക​ര​ൻ എ​ന്ന​യാ​ളു​ടെ മ​ക​നാ​ണി​യാ​ൾ. കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി വീ​ട്ടി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് ക​സ​ബ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മാ​വൂ​ർ റോ​ഡി​ൽ​നി​ന്ന് ശ്രീ​ക​​ണ്ഠേ​ശ്വ​രം ക്ഷേ​ത്ര​ത്തി​ലേ​ക്കും അ​തി​ന് എ​തി​ർ​വ​ശ​ത്താ​യി യു.​കെ. ശ​ങ്കു​ണ്ണി റോ​ഡി​ലേ​ക്കും ര​ണ്ട് ഇ​ട​വ​ഴി​ക​ളു​ണ്ട്. രാ​ത്രി​യാ​യാ​ൽ ഈ ​ര​ണ്ടു വ​ഴി​ക​ളി​ലും ക്രി​മി​ന​ലു​ക​ളു​ടെ വി​ള​യാ​ട്ട​മാ​ണ്. മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​കാ​രും അ​നാ​ശാ​സ്യ​പ്ര​വ​ർ​ത്ത​ക​രും ഈ ​വ​ഴി​യു​ടെ നി​യ​​ന്ത്ര​ണം കൈ​ക്ക​ലാ​ക്കും. ശ്രീ​ക​​ണ്ഠേ​ശ്വ​രം ക്ഷേ​ത്രം റോ​ഡി​ലാ​ണ് ക്രി​മി​ന​ലു​ക​ൾ ഏ​റെ. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​രും ഗു​ണ്ട​ക​ളു​മാ​ണ് ഈ ​വ​ഴി​യു​ടെ രാ​ത്രി​യ​ധി​പ​ന്മാ​ർ. അ​ടു​ത്തി​ടെ നാ​ലു ത​വ​ണ​യാ​ണ് ഈ ​വ​ഴി​യി​ൽ ക​ത്തി​ക്കു​ത്തു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് സി​ഗ​ര​റ്റും പാ​ൻ​പ​രാ​ഗു​മൊ​ക്കെ വി​ൽ​ക്കു​ന്ന ക​ട​ക​ൾ അ​ധി​കൃ​ത​ർ ഒ​ഴി​പ്പി​ച്ചി​രു​ന്നു. അ​തി​നു പു​റ​മേ ഇ​രു​ട്ടി​ന്റെ മ​റ​വി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന പ​തി​വു​മു​ണ്ട്. കോ​ർ​പ​റേ​ഷ​ൻ ശു​ചീ​ക​ര​ണ​വി​ഭാ​ഗം പ​ല​വ​ട്ടം ഈ ​വ​ഴി വൃ​ത്തി​യാ​ക്കി​യ​താ​ണ്. പ​ക്ഷേ, ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം വീ​ണ്ടും പ​ഴ​യ​പ​ടി​യാ​കും.

യു.​കെ. ശ​ങ്കു​ണ്ണി റോ​ഡ് രാ​ത്രി​യാ​യാ​ൽ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ കേ​ന്ദ്ര​മാ​യി മാ​റും. നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ഹോ​സ്റ്റ​ലു​ക​ളു​മു​ള്ള വ​ഴി​യി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​പോ​ലും സു​ര​ക്ഷാ​ഭീ​ഷ​ണി​യു​ണ്ട്. സ​ന്ധ്യ​ക​ഴി​ഞ്ഞാ​ൽ ഈ ​വ​ഴി​യി​ലൂ​ടെ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ന​ട​ക്കാ​ൻ​പോ​ലും ക​ഴി​യി​ല്ല.

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡ് കേ​​ന്ദ്രീ​ക​രി​ച്ചാ​ണ് ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ വി​ല​സു​ന്ന​ത്. മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​ര​വും ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്. ക്രി​മി​ന​ലു​ക​ൾ​ക്ക് ത​മ്പ​ടി​ക്കാ​ൻ പാ​ക​ത്തി​ലാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​ന്റെ അ​വ​സ്ഥ. ഇ​വ​ർ അ​ന്തി​യു​റ​ങ്ങു​ന്ന​തും ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ൽ​​ത​ന്നെ​യാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ൽ രാ​ത്രി പൊ​ലീ​സ് പ​ട്രോ​ളി​ങ്ങു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ പേ​രി​നു​പോ​ലു​മി​ല്ല. ഇ​തും ക്രി​മി​ന​ലു​ക​ൾ​ക്ക് അ​വ​സ​ര​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Criminals reignavenues
News Summary - Criminals reign in these avenues…
Next Story