Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്രിമിനൽ കേസ് പ്രതി...

ക്രിമിനൽ കേസ് പ്രതി പത്രഓഫിസ് അക്രമിച്ചു

text_fields
bookmark_border
ക്രിമിനൽ കേസ് പ്രതി പത്രഓഫിസ് അക്രമിച്ചു
cancel
camera_alt

യാസിൻ

അറഫാത്ത്

കോഴിക്കോട്: വധശ്രമം, ലഹരി ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ ആൾ മാരകായുധവുമായെത്തി മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫിസ് അക്രമിച്ചു.

ഭീകരാന്തീരക്ഷം സൃഷ്ടിച്ച പ്രതി സുരക്ഷ ജീവനക്കാരനെയുൾപ്പെടെ അക്രമിക്കുകയും ന്യൂസ് ബ്യൂറോയുടെ ചില്ല് വാതിലും, കമ്പ്യൂട്ടർ, ടെലിഫോൺ എന്നിവയും അടിച്ചു തകർത്തു. കോഴിക്കോട് കല്ലായി അയിഷ മൻസിലിൽ യാസിൻ അറഫാത്താ(29)ണ് അക്രമണം നടത്തിയത്. ഇയാളുടെ പേരിൽ പന്നിയങ്കര, കസബ, ടൗൺ സ്റ്റേഷനുകളിൽ 12ൽ അധികം കേസുകൾ നിലവിലുണ്ട്.

വ്യാഴാഴ്ച വൈകീട്ട് 5.30 ഓടെയാണ് അക്രമി ഓഫിസിലേക്ക് അതിക്രമിച്ച് കടന്നത്. കൈയിലുണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് ബ്യൂറോയുടെ ചില്ല് അടിച്ചു തർത്തു. തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരൻ വി.ടി. സത്യനെ ഇയാൾ മർധിച്ചി. ഈ സമയം വാർത്ത നൽകാനെത്തിയ ആൾ ഉൾപ്പെടെ എട്ടുപേർ ന്യൂസ് ബ്യൂറോയിലുണ്ടായിരുന്നു. ഓഫിസിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനും ഇയാൾ കേടുപാടു വരുത്തിയിട്ടുണ്ട്. ഇരുപത് മിനിറ്റോളം അതിക്രമമുണ്ടായി. കൈയിലുണ്ടായിരുന്ന ഇരുമ്പു കമ്പിയുമായി ജീവനക്കാർക്ക് നേരെ പാഞ്ഞടുത്തു. ടൗൺ സ്‌റ്റേഷൻ പോലീസ് യാസിനെ കസ്റ്റഡിയിലെടുത്ത്, റിമാൻഡ് ചെയ്തു. പാളയം ബസ് സ്റ്റാൻഡിൽ വെച്ച് ഒരാളെ കുത്തിക്കൊല്ലാൻ ശ്രമിച്ചതിന് കസബ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ടൗൺ പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ വധശ്രമത്തിന് കേസുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attackscriminal caseSuspect
News Summary - Criminal case suspect attacks newspaper office
Next Story