Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടത്തനാട് സൊസൈറ്റി...

കടത്തനാട് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്; മൂന്ന് പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈം ബ്രാഞ്ച് അപേക്ഷ നൽകി

text_fields
bookmark_border
കടത്തനാട് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്; മൂന്ന് പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈം ബ്രാഞ്ച് അപേക്ഷ നൽകി
cancel

വ​ട​ക​ര: ക​ട​ത്ത​നാ​ട്ട് ലേ​ബ​ർ കോ​ൺ​ടാ​ക്ട് കോ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ലെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന മൂ​ന്നു പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വിട്ടുകി​ട്ടാ​ൻ ക്രൈം ​ബ്രാ​ഞ്ച് അ​പേ​ക്ഷ ന​ൽ​കി. ഹ​ര​ജി​യി​ൽ വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി പ്രൊ​ഡ​ക്ഷ​ൻ വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ചു. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന റൂ​റ​ൽ ജി​ല്ല ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ. എ​സ്.​പി. രാ​ജേ​ഷ് കു​മാ​ർ കോ​ട​തി​യി​ൽ ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് പ്രൊ​ഡ​ക്ഷ​ൻ വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഉ​ത്ത​ര​വ് പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ ഡി.​സി.​സി സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന പ​ഴ​ങ്കാ​വി​ലെ ടി.​വി. സു​ധീ​ർ കു​മാ​ർ, സം​ഘം സെ​ക്ര​ട്ട​റി വെ​ള്ളി​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി പ്രീ​ണ, മു​ഖ്യ പ്ര​തി പേ​രാ​മ്പ്ര ചേ​ന്നോ​ളി സ്വ​ദേ​ശി എ​ട്ടു തെ​ങ്ങു​ള്ള​തി​ൽ റി​നീ​ഷ് എ​ന്നി​വ​രെ​യാ​ണ് തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​ത്. മൂ​ന്നു പേ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യാ​നാ​ണ് ക്രൈം ​ബ്രാ​ഞ്ച് തീ​രു​മാ​നം.

സൊ​സൈ​റ്റി​യി​ൽ​സ​ഹ​ക​ര​ണ സം​ഘം ഓ​ഡി​റ്റ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 2.16 കോ​ടി​യു​ടെ ക്ര​മ​ക്കേ​ടാ​ണ് ക​ണ്ടെ​ത്തി​യ​ത്. മു​ഖ്യ​പ്ര​തി റി​നീ​ഷി​നെ ക​ഴി​ഞ്ഞ ദി​വ​സം ക്രൈം ​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്ത് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. നി​ക്ഷേ​പ​ക​രി​ൽ നി​ന്നും 100 പ​വ​നോ​ളം ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലും ജ്വ​ല്ല​റി​യി​ലും എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ ശേ​ഷം റി​നീ​ഷി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യു​ക​യു​ണ്ടാ​യി​രു​ന്നു. റി​നീ​ഷി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മൂ​ന്നു( പ്ര​തി​ക​ളെ​യും ഒ​ന്നി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്താ​ൽ സൊ​സൈ​റ്റി​യി​ൽ ന​ട​ന്ന ക്ര​മ​ക്കേ​ടു​ക​ളു​ടെ പൂ​ർ​ണ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് കൊ​ണ്ട് വ​രാ​ൻ ക​ഴി​യു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ക്രൈം ​ബ്രാ​ഞ്ച്. കേ​സി​ൽ ഇ​നി​യും പ്ര​തി​ക​ൾ വ​ല​യി​ലാ​വാ​നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scamcrime branchfinancial fraud
News Summary - Crime Branch files petition seeking custody of three accused
Next Story