Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവടകര താലൂക്കിൽ...

വടകര താലൂക്കിൽ സി.പി.എമ്മിന് മത്സരിക്കാൻ സീറ്റില്ല

text_fields
bookmark_border
വടകര താലൂക്കിൽ സി.പി.എമ്മിന്   മത്സരിക്കാൻ സീറ്റില്ല
cancel

നാ​ദാ​പു​രം: മേ​ഖ​ല​യി​ലെ പ്ര​ബ​ല ശ​ക്തി​യാ​യി​ട്ടും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ സീ​റ്റു​കി​ട്ടാ​തെ സി.​പി.​എം. മ​റ്റ് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്കാ​നു​ള്ള ദൗ​ത്യം ഏ​റ്റെ​ടു​ത്ത് ഇ​ത്ത​വ​ണ​യും സി.​പി.​എം പ്ര​ചാ​ര​ണ​ത്തി​‍െൻറ അ​മ​ര​ക്കാ​രാ​കും. വ​ട​ക​ര, നാ​ദാ​പു​രം, കു​റ്റ്യാ​ടി, മ​ണ്ഡ​ലം ഉ​ൾ​പ്പെ​ടു​ന്ന വ​ട​ക​ര താ​ലൂ​ക്കി​ൽ സി.​പി.​എ​മ്മി​ന് ഇ​ത്ത​വ​ണ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ടാ​വി​ല്ല. കു​റ്റ്യാ​ടി കൂ​ടി ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് വി​ട്ടു​ന​ൽ​കാ​ൻ മു​ന്ന​ണി​തീ​രു​മാ​നം വ​ന്ന​തോ​ടെ പാ​ർ​ട്ടി മ​ത്സ​രി​ച്ച കു​റ്റ്യാ​ടി​യും കൈ​വി​ട്ടു. ഒ​ഞ്ചി​യം ഉ​ൾ​പ്പെ​ടു​ന്ന സി.​പി.​എം ര​ക്ത​സാ​ക്ഷി​കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന വ​ട​ക​ര മ​ണ്ഡ​ലം നേ​രെ​ത്തെ​ത​ന്നെ ജ​ന​താ​ദ​ളി​‍െൻറ കൈ​വ​ശ​മാ​ണ്. ഇ​വി​ടെ നി​യ​മ​സ​ഭ​യി​ലേ​ക്ക് സ്ഥി​ര​മാ​യി ജ​ന​താ​ദ​ൾ ആ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

നാ​ദാ​പു​ര​ത്ത് 1962വ​രെ സി.​പി.​എം മ​ത്സ​രി​ച്ചു​വി​ജ​യി​ച്ച സീ​റ്റാ​യി​രു​ന്നു. എ​ന്നാ​ൽ, പാ​ർ​ട്ടി​യി​ലെ പി​ള​ർ​പ്പോ​ടെ സി.​പി.​ഐ സീ​റ്റ് സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി സി.​പി.​ഐ സ്ഥാ​നാ​ർ​ഥി​യാ​ണ് ഇ​വി​ടെ മ​ത്സ​രി​ച്ച്​ വി​ജ​യി​ക്കു​ന്ന​ത്. പാ​ർ​ട്ടി ശ​ക്തി​കേ​ന്ദ്ര​മാ​യി​ട്ടും നാ​ദാ​പു​ര​ത്ത് മ​ത്സ​രി​ക്കാ​ൻ ഇ​തു​വ​രെ അ​വ​സ​രം ല​ഭ്യ​മാ​യി​ട്ടി​ല്ല. സി.​പി.​എം അ​ണി​ക​ൾ​ക്കി​ട​യി​ൽ വ​ൻ സ്വാ​ധീ​നം​ചെ​ലു​ത്തി​യ നേ​താ​ക്ക​ൾ​പോ​ലും മ​റ്റ് മ​ണ്ഡ​ല​ങ്ങ​ൾ ആ​ശ്ര​യി​ച്ചാ​ണ് വി​ജ​യി​ച്ച​ത്. പ​രേ​ത​നാ​യ എ. ​ക​ണാ​ര​ൻ എം.​എ​ൽ.​എ​യും മു​ൻ എം.​എ​ൽ.​എ കെ.​കെ. ല​തി​ക​യും കു​റ്റ്യാ​ടി​യു​ടെ പ​ഴ​യ രൂ​പ​മാ​യ മേ​പ്പ​യൂ​രി​ൽ​നി​ന്ന് മ​ത്സ​രി​ച്ച് വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു.

കു​റ്റ്യാ​ടി മ​ണ്ഡ​ലം നി​ല​വി​ൽ മു​ന്ന​ണി സീ​റ്റ് വി​ഭ​ജ​ന​ത്തി​‍െൻറ ഭാ​ഗ​മാ​യി ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ള കോ​ൺ​ഗ്ര​സ് മാ​ണി വി​ഭാ​ഗ​ത്തി​ന് വി​ട്ടു​ന​ൽ​കാ​ൻ ധാ​ര​ണ​യാ​യ​തോ​ടെ താ​ലൂ​ക്കി​ൽ മ​ത്സ​രി​ക്കാ​ൻ ഉ​ണ്ടാ​യി​രു​ന്ന ഏ​ക സീ​റ്റു​കൂ​ടി സി.​പി.​എ​മ്മി​ന്​ ന​ഷ്​​ട​മാ​യി​രി​ക്കു​ക​യാ​ണ്. പാ​ർ​ട്ടി ശ​ക്തി​കേ​ന്ദ്ര​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ സീ​റ്റി​ല്ലാ​ത്ത​ത് അ​ണി​ക​ളി​ൽ നി​രാ​ശ​പ​ട​ർ​ത്തി​യി​ട്ടു​ണ്ട്.

ഇ​വി​ടെ സി.​പി.​എം സ്ഥാ​നാ​ർ​ഥി മ​ത്സ​രി​ക്കാ​നു​ള്ള അ​വ​സാ​ന ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സീ​റ്റ് വി​ട്ടു​ന​ൽ​കി​യ പ്ര​ഖ്യാ​പ​നം വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - CPM in Vadakara taluk No seats to compete
Next Story