കേഡർ വോട്ടുകളടക്കം എതിർ പാളയത്തിലെത്തിയെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ്
text_fieldsകോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലുണ്ടായ കനത്ത തോൽവി വിലയിരുത്തി സി.പി.എം ജില്ല സെക്രട്ടേറിയറ്റ്. സി.പി.എം സംസ്ഥാന സമിതിക്ക് പിന്നാലെയാണ് ജില്ല സെക്രട്ടേറിയറ്റ് ചേർന്നത്. എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, പി.കെ. ബിജു, പി.എ. മുഹമ്മദ് റിയാസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളോട് ഇവർ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു.
ഇടത് കോട്ടകളിൽ കനത്ത വിള്ളലുണ്ടായ തെരഞ്ഞെടുപ്പിൽ പാർട്ടിയിൽനിന്നും വോട്ട് ചോർച്ചയുണ്ടായെന്ന് ജില്ല സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു. കേഡർ വോട്ടുകളടക്കം എതിർ പാളയത്തിലെത്തിയതായി വിമർശനമുണ്ടായി. പത്ത് സീറ്റ് വരെ പ്രതീക്ഷിച്ചു. ബാലുശ്ശേരി, നാദാപുരം, എലത്തൂർ മണ്ഡലങ്ങളിലെ പരാജയം ഞെട്ടിക്കുന്നതാണ്. യു.ഡി.എഫ് തരംഗത്തിലും അഞ്ച് സീറ്റ് വരെ പ്രതീക്ഷിച്ചതാണ്. നഗരം കേന്ദ്രീകരിച്ച് ബി.ജെ.പി വലിയതോതിൽ ശക്തിപാപ്രിക്കുന്നതായും അവരുടെ വോട്ട് ഷെയറിൽ അത് ബോധ്യമാകുന്നതായും യോഗം വിലയിരുത്തി.
വോട്ട് കുറയാനുള്ള കാരണവും ചില മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം വീഴ്ചയായോ എന്നതടക്കം പരിശോധിക്കും. വിഭാഗീയത ഉണ്ടോ എന്നതും പരിശോധിക്കും. പ്രദേശികമായ ജനകീയ പ്രശ്നങ്ങളിൽ താഴെ തട്ടിൽ നേതാക്കൾ ഇടപെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അഭിപ്രായമുണ്ടായി. ജില്ല സെക്രട്ടേറിയറ്റ് സമീപിച്ചതോടെ ഇതിന്‍റെ തുടർച്ചയായി ഇന്നും നാളെയുമായി സി.പി.എം ജില്ല കമ്മിറ്റിയും ചേരും. അപ്രതീക്ഷിത തിരിച്ചടിയെക്കുറിച്ച് അംഗങ്ങൾക്ക് പറയാനുള്ളത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

