Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി.പി.എം വര്‍ഗീയ...

സി.പി.എം വര്‍ഗീയ ധ്രുവീകരണം സൃഷ്​ടിക്കുന്നു -മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍

text_fields
bookmark_border
സി.പി.എം വര്‍ഗീയ ധ്രുവീകരണം സൃഷ്​ടിക്കുന്നു -മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍
cancel
camera_alt

കൈനാട്ടി ശാഖ മുസ്​ലിം ലീഗ്​ കമ്മിറ്റി നിർമിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ മുനവ്വറലി ശിഹാബ് തങ്ങളില്‍നിന്ന്​

കാളംകുളം ഹാഷിം ഏറ്റുവാങ്ങുന്നു

വ​ട​ക​ര: മ​തേ​ത​ര ശ​ക്തി​ക​ള്‍ ഒ​ന്നി​ച്ചു​നി​ല്‍ക്കേ​ണ്ട ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ വ​ര്‍ഗീ​യ ധ്രു​വീ​ക​ര​ണം ന​ട​ത്തി, മ​ത​സൗ​ഹാ​ർ​ദം ത​ക​ര്‍ക്കാ​നു​ള്ള സി.​പി.​എം ശ്ര​മം നാ​ടി​നാ​പ​ത്താ​ണെ​ന്ന് പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പ​റ​ഞ്ഞു. നാ​ടിന്‍റെ മ​തേ​ത​ര​ത്വം ത​ക​ര്‍ത്തു വോ​ട്ടു​വാ​ങ്ങി ജ​യി​ച്ചു​ക​യ​റാ​മെ​ന്ന​ത് സി.​പി.​എ​മ്മി‍​െൻറ വ്യാ​മോ​ഹം മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൈ​നാ​ട്ടി ശാ​ഖ മു​സ്​​ലിം ലീ​ഗ് ക​മ്മി​റ്റി നി​ർ​മി​ച്ച ബൈ​ത്തു​റ​ഹ്മ​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ് സെ​ക്ര​ട്ട​റി ശം​സു​ദ്ദീ​ന്‍ കൈ​നാ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബൈ​ത്തു​റ​ഹ്മ​യു​ടെ താ​ക്കോ​ൽ മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ളി​ല്‍നി​ന്ന്​ കാ​ളം​കു​ളം ഹാ​ഷിം ഏ​റ്റു​വാ​ങ്ങി. എം.​സി. ഇ​ബ്രാ​ഹിം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ൻ​റ്​ എം.​പി. അ​ബ്​​ദു​ല്ല ഹാ​ജി, എം.​എ​സ്.​എ​ഫ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​ഫ്നാ​സ് ചോ​റോ​ട്, മു​സ്​​ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ എം.​എ. അ​സീ​സ്, എം.​ടി. അ​ബ്​​ദു​സ്സ​ലാം, പി. ​ഇ​സ്മ​യി​ല്‍, താ​ഹി​ര്‍ പ​ട്ടാ​ര, സി.​പി. അ​ബൂ​ബ​ക്ക​ര്‍ ഹാ​ജി, സി.​പി. മ​ഹ്​​മൂ​ദ് ഹാ​ജി, പി.​ടി.​കെ. നൗ​ഫ​ല്‍, സി.​കെ. ഇ​ബ്രാ​ഹിം ഹാ​ജി, സി.​പി. ഫാ​ഹി​ദ്, അ​സ്​​ലം വ​ള്ളി​ക്കാ​ട് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMcommunal polarizationmunavvarali shihab thangal
News Summary - CPM creating communal polarization - munavvarali shihab thangal
Next Story