Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപശുവുമായി മോഷ്​ടാവ്...

പശുവുമായി മോഷ്​ടാവ് സി.സി.ടി.വിയിൽ; ഉടമ കനിഞ്ഞു കേസ് ഒഴിവായി

text_fields
bookmark_border
പശുവുമായി മോഷ്​ടാവ് സി.സി.ടി.വിയിൽ; ഉടമ കനിഞ്ഞു കേസ് ഒഴിവായി
cancel

നാ​ദാ​പു​രം: പ​ട്ടാ​പ്പ​ക​ല്‍ പ​ശു​വി​നെ മോ​ഷ്​​ടി​ച്ചു സി.​സി.​ടി.​വി​യി​ല്‍ കു​ടു​ങ്ങി​യ വി​രു​ത​ൻ ഉ​ട​മ​യു​ടെ ക​നി​വി​ൽ കേ​സി​ൽ​നി​ന്നൊ​ഴി​വാ​യി. നാ​ദാ​പു​രം തൂ​ണേ​രി​യി​ലാ​ണ് പ​റ​മ്പി​ല്‍ മേ​യാ​ന്‍വി​ട്ട പ​ശു​വി​നെ ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ​ത്.

തു​ണേ​രി സ്വ​ദേ​ശി​നി പു​ന​ത്തി​ല്‍ താ​ഴെ​കു​നി പാ​ത്തൂ​ട്ടി​യു​ടെ​താ​യി​രു​ന്നു പ​ശു. ത​ല​ശ്ശേ​രി -നാ​ദാ​പു​രം പാ​ത​യി​ല്‍ തൂ​ണേ​രി ബ്ലോ​ക്ക് ഓ​ഫി​സ് പ​രി​സ​ര​ത്താ​ണ് പ​ശു​വി​നെ കാ​ണാ​താ​യ​ത്.

തു​ട​ര്‍ന്ന് നാ​ദാ​പു​രം പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍ന്ന് ബ്ലോ​ക്ക് ഓ​ഫി​സ് പ​രി​സ​ര​ത്തെ കോ​ഴി​ക്ക​ട​യി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് റോ​ഡി​ലൂ​ടെ പ​ശു​വി​നെ​യും കൊ​ണ്ട് ഒ​രാ​ള്‍ പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ച​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ മോ​ഷ്​​ടാ​വി​നെ തി​രി​ച്ച​റി​ഞ്ഞ പൊ​ലീ​സ് ഇ​യാ​ളെ വ്യാ​ഴാ​ഴ്ച നാ​ദാ​പു​രം സ്​​റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. 15 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സ്ഥ​ല​ത്തു നി​ന്നാ​ണ് പ​ശു​വി​നെ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ​ക്ക് മു​മ്പ് ഒ​രു കു​റ്റ​കൃ​ത്യ​ത്തി​ലും പ​ങ്കി​ല്ലെ​ന്ന് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തി. ഇ​തോ​ടെ അ​ലി​വ് തോ​ന്നി​യ ഉ​ട​മ മാ​പ്പു ന​ൽ​കാ​ൻ ത​യാ​റാ​യ​തോ​ടെ കേ​സ് എ​ടു​ക്കാ​തെ വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cowThiefCCTV
News Summary - cow Thief on CCTV; The owner kindly dropped the case
Next Story